എന്നെ തൂക്കിലേറ്റിയാല്‍ ആം ആദ്മി പാര്‍ട്ടി ഇല്ലാതാകില്ല; എഎപി ഒരു പാര്‍ട്ടിയല്ല, അതൊരു ആശയം; ജയിലിലേക്ക് മടങ്ങാന്‍ ഭയമില്ലെന്ന് അരവിന്ദ് കെജരിവാള്‍

തന്നെ തൂക്കിലേറ്റിയാല്‍ ആം ആദ്മി പാര്‍ട്ടി ഇല്ലാതാകുമെന്ന് കരുതുന്നുണ്ടെങ്കില്‍ തന്നെ തൂക്കിലേറ്റണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. എഎപി ഒരു പാര്‍ട്ടിയല്ല, അതൊരു ആശയമാണ്. ഒരു കേജരിവാള്‍ മരിച്ചാല്‍ നൂറുകണക്കിനുപേര്‍ ജനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ജയിലിലേക്ക് മടങ്ങിപ്പോകാന്‍ ഭയമോ ആശങ്കയോ ഇല്ല. രാജ്യത്തിനുവേണ്ടിയുള്ള എന്റെ പോരാട്ടത്തിന്റെ ഭാഗമാണ് ജയില്‍വാസമെന്നും അദേഹം പറഞ്ഞു. ഒരു പ്രതീക്ഷയുമില്ലാതെ വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്രമാണ് തീഹാര്‍ ജയിലില്‍ കഴിയുമ്‌ബോള്‍ എല്ലാം സഹിക്കാനുള്ള ശക്തി പകര്‍ന്നത്.

ജയില്‍ അധികൃതരുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും മുഴുവന്‍ സമയ നിരീക്ഷണത്തിലായിരുന്നു വെന്നും കെജരിവാള്‍ വെളിപ്പെടുത്തി. ജൂണ്‍ ഒന്നിന് താന്‍ ജയിലേക്ക് മടങ്ങുമെന്നും അദേഹം പറഞ്ഞു. കേജരിവാളിന്റെ ഇടക്കാല ജാമ്യം ജൂണ്‍ ഒന്നിനാണ് അവസാനിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത കേജരിവാളിന് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഭാഗമാകാനാണ് മേയ് 10ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി