ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയില്‍ മോചിതനായ ശേഷം മുഖ്യമന്ത്രി പദം രാജിവച്ച അരവിന്ദ് കെജ്‌രിവാൾ വാള്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് കെജ്രിവാള്‍ ഔദ്യോഗിക വസതി ഒഴിഞ്ഞത്. നോര്‍ത്ത് ഡല്‍ഹിയിലെ 6 ഫ്‌ളാഗ്സ്റ്റാഫ് റോഡിലെ വസതിയാണ് വെള്ളിയാഴ്ച രാവിലെ ഒഴിഞ്ഞത്.
2015 മുതല്‍ മാതാപിതാക്കള്‍ക്കും കുടുംബത്തിനും ഒപ്പം കെജ്രിവാള്‍ താമസിച്ചിരുന്നത് നോര്‍ത്ത് ഡല്‍ഹിയിലെ 6 ഫ്‌ളാഗ്സ്റ്റാഫ് റോഡിലെ വസതിയിലായിരുന്നു. കെജ്രിവാള്‍ എഎപി അംഗമായ അശോക് മിത്തലിന്റെ ഔദ്യോഗിക വസതിയിലേക്കാണ് താമസം മാറുന്നത്. 5 ഫിറോസ്ഷാ റോഡിലാണ് മിത്തലിന്റെ ഔദ്യോഗിക വസതി.
നേരത്തെ നവരാത്രിയോട് അനുബന്ധിച്ച് ഔദ്യോഗിക വസതി ഒഴിയുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 13ന് ആയിരുന്നു ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സുപ്രീം കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് കെജ്രിവാള്‍ ജയില്‍ മോചിതനായത്. തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കെജ്രിവാള്‍ രാജി വയ്ക്കുകയായിരുന്നു.
ഡല്‍ഹിയിലെ ജനങ്ങളില്‍ നിന്ന് വിശ്വാസ സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം മാത്രമേ ഇനി മുഖ്യമന്ത്രി കസലേരയിലിരിക്കൂ എന്നായിരുന്നു രാജി സമര്‍പ്പിച്ച ശേഷം കെജ്രിവാള്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരിയിലാണ് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്.