കാര്‍ ആക്രമിച്ചതിന് പിന്നില്‍ അമിത്ഷാ; ഡല്‍ഹി പൊലീസ് ബിജെപിയുടെ സ്വകാര്യ സൈന്യമെന്ന് അരവിന്ദ് കെജ്രിവാള്‍

തന്റെ കാര്‍ ആക്രമിക്കപ്പെട്ടതിന് പിന്നില്‍ കേന്ദ്ര മന്ത്രി അമിത്ഷായെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഹരി നഗറില്‍ വെച്ച് ആക്രമണമുണ്ടായതായാണ് കെജ്‌രിവാള്‍ ആരോപിക്കുന്നത്. എതിര്‍സ്ഥാനാര്‍ഥിയുടെ അനുയായികളായ ആക്രമികളെ തന്റെ പൊതുയോഗത്തില്‍ പ്രവേശിക്കാന്‍ പൊലീസ് കൂട്ടുനിന്നതായും കെജ്‌രിവാള്‍ ആരോപിച്ചു.

ഡല്‍ഹി പൊലീസിനെ ബിജെപിയുടെ സ്വകാര്യ സൈന്യമായി മാറ്റിയിരിക്കുകയാണ്. ഹരി നഗറില്‍ എതിര്‍സ്ഥാനാര്‍ഥിയുടെ അനുയായികളെ തന്റെ പൊതുയോഗത്തിലേക്ക് പ്രവേശിക്കാന്‍ പൊലീസ് അനുവദിച്ചു. ഇതിന് പിന്നാലെ തന്റെ കാര്‍ അക്രമിക്കപ്പെട്ടു. അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് ഇതെല്ലാം നടക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

നേരത്തെ അരവിന്ദ് കെജ്രിവാളിന്റെ കാര്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും കെജ്രിവാള്‍ വിമര്‍ശനമുന്നയിച്ചു. ഒരു ദേശീയ പാര്‍ട്ടിയുടെ നേതാക്കളും അധ്യക്ഷനും നിരന്തരം ആക്രമിക്കപ്പെട്ടിട്ടും ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ആകുന്നില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം! രഹസ്യം വെളിപ്പെടുത്തി ലച്ചു; വൈറലായി ചിത്രം

വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 5,990 കോടി രൂപയുടെ അധിക കടത്തിന് അനുമതി നേടി

ഗ്രീന്‍ കാര്‍ഡുള്ളവര്‍ക്ക് ആജീവനാന്തം യുഎസില്‍ തുടരാനാകില്ല; നിലപാട് വ്യക്തമാക്കി അമേരിക്ക