'നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെ നിയമം വേണം': അരവിന്ദ് കെജ്‌രിവാൾ

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്നും എന്നാല്‍ അതിന്റെ പേരില്‍ ആരെയും തെറ്റായി ഉപദ്രവിക്കരുതെന്നും ആം ആദ്മി പാര്‍ട്ടി (എ.എ.പി) നേതാവ് അരവിന്ദ്  കെജ്‌രിവാൾ.  ജലന്ധറില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തീര്‍ച്ചയായും മതപരിവര്‍ത്തനത്തിനെതിരെ നിയമം ഉണ്ടാക്കണം, എന്നാല്‍ ഇതിലൂടെ ആരെയും തെറ്റായി ഉപദ്രവിക്കരുത്, ഭയപ്പെടുത്തി മതപരിവര്‍ത്തനം നടത്തുന്നത് തെറ്റാണ്.’ കെജ്‌രിവാള്‍ വ്യക്തമാക്കി. മതം ഒരു സ്വകാര്യ കാര്യമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടപ്രകാരം ആരാധന നടത്താന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവന്നിട്ടുണ്ട്. അസം പോലുള്ള മറ്റ് പല സംസ്ഥാനങ്ങളും സമാനമായ നിയമങ്ങള്‍ ആലോചിക്കുന്നുണ്ട്. എ.എ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഡോര്‍സ്റ്റെപ്പ് ഡെലിവറി സേവനവും മൊഹല്ല ക്ലിനിക്കുകളും ആരംഭിക്കുമെന്നും കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തു.

പഞ്ചാബില്‍ 16,000 ക്ലിനിക്കുകള്‍ നിര്‍മ്മിക്കുകയും ആശുപത്രികള്‍ നവീകരിക്കുകയും ചെയ്യും. ഡല്‍ഹിയെപ്പോലെ പഞ്ചാബിനും എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ പുതിയ നികുതി ഏര്‍പ്പെടുത്തില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഫെബ്രുവരി 20നാണ് പഞ്ചാബില്‍ വോട്ടെടുപ്പ്. മാര്‍ച്ച് 10ന് വോട്ടെണ്ണല്‍ നടക്കും.

Latest Stories

വംശനാശം സംഭവിച്ച ഡയർ വൂൾഫിന് പുനർജന്മം; ദിനോസറും മാമോത്തും ഇനി തിരികെ വരുമോ?

ഓൺലൈനിൽ ബുക്ക് ചെയ്താൽ ടെസ്‌ല വീട്ടിൽ കാറെത്തിക്കും! ലഭിക്കുക ബുക്ക് ചെയ്യുന്ന ആദ്യത്തെ 1000 പേർക്ക്...

'ഈ പോസ്റ്ററിലെ എക്‌സ്പ്രഷനൊക്കെ സിനിമയില്‍ ഉണ്ടായിരുന്നോ?'; മണിക്കുട്ടന് ട്രോള്‍, മറുപടിയുമായി താരം

ഇസ്രായേലിനെതിരെ പ്രതിഷേധം, ബംഗ്ലാദേശിലെ വിദേശ ബ്രാന്റുകള്‍ക്ക് നേരെ ആക്രമണം; കമ്പനികളുടെ ഷോറൂമുകള്‍ കൊള്ളയടിച്ചത് ഇസ്രായേല്‍ ബന്ധം ആരോപിച്ച്

INDIAN CRICKET: അതൊരിക്കലും അവന്റെ അഹങ്കാരമായിരുന്നില്ല, ഞാന്‍ പിന്തുണച്ചത് കൊണ്ടാണ് അങ്ങനെ ചെയ്തത്, ഇന്ത്യന്‍ താരത്തെ കുറിച്ച് വിരാട് കോഹ്ലി

CSK UPDATES: ധോണിയെ ഓസി അടിച്ചല്ലേടാ നീ ഈ നേട്ടങ്ങളൊക്കെ നേടിയത്, അവൻ ഇല്ലെങ്കിൽ നീ വട്ടപ്പൂജ്യം; ഇതിഹാസ താരത്തെ എയറിലാക്കി ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ

ബേസിലിന്റെ 'മരണമാസി'ന് സൗദിയില്‍ നിരോധനം; റീ എഡിറ്റ് ചെയ്താല്‍ കുവൈറ്റില്‍ പ്രദര്‍ശിപ്പിക്കാം

ഇന്ത്യയിലാദ്യത്തെ ഇലക്ട്രിക് റോഡ് കേരളത്തില്‍; ഇലക്ട്രിക് വാഹനങ്ങള്‍ ഇനി ഓട്ടത്തില്‍ ചാര്‍ജ് ചെയ്യാം

MI UPDATES: ഇനിയെങ്കിലും ഫോമായില്ലെങ്കില്‍ നീ തീര്‍ന്നെടാ രോഹിതേ നീ തീര്‍ന്ന്, ഹിറ്റ്മാനെതിരെ തുറന്നടിച്ച് മുന്‍ താരങ്ങള്‍, ഇങ്ങനെ ചെയ്താല്‍ ടീമെങ്കിലും രക്ഷപ്പെടുമെന്ന് ഉപദേശം

'ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ല, കേരളത്തിൻ്റെ ഐശ്വര്യം മതേതരത്വമാണ്'; വെള്ളാപ്പള്ളിയുടെ പരാമർശത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ