പത്താംക്ലാസ് പരീക്ഷ അടുത്തതിനാൽ അമ്മ ഫോൺ ഉപയോഗം വിലക്കി; ഇരുപതാംനിലയിൽ നിന്നും ചാടി ജീവനൊടുക്കി പതിനഞ്ചുകാരി

പത്താംക്ലാസ് പരീക്ഷ അടുത്തതിനാൽ അമ്മ ഫോൺ ഉപയോഗം വിലക്കിയതിൽ മനംനൊന്ത് ഇരുപതാംനിലയിൽ നിന്നും ചാടി ജീവനൊടുക്കി പതിനഞ്ചുകാരി. ബാംഗ്ലൂർ കാടുഗോഡി അസറ്റ് മാർക്ക് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകൾ അവന്തിക ചൗരസ്യയാണ് ജീവനൊടുക്കിയത്.

അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് അപ്പാർട്ട്മെൻ്റിൻ്റെ ഇരുപതാം നിലയിൽ നിന്നും പെൺകുട്ടി ചാടുകയായിരുന്നു. പത്താംക്ലാസ് പരീക്ഷ അടുത്തതിനാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പെൺകുട്ടിയെ അമ്മ നിർബന്ധിക്കുകയും മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയത്.

അതേസമയം അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വൈറ്റ്ഫീൽഡിലെ സ്വകാര്യസ്കൂൾ വിദ്യാർത്ഥിനിയാണ് അവന്തിക.

Latest Stories

പാക് വ്യോമസേനയുടെ 20% ഇന്ത്യ തകർത്തു, യുദ്ധവിമാനങ്ങൾ നശിപ്പിച്ചു, 50 ലേറെ സൈനികർ കൊല്ലപ്പെട്ടു; ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള പാക് നഷ്ടങ്ങളുടെ വിശദാംശങ്ങൾ പുറത്ത്

ഡ്രോൺ സാന്നിധ്യമില്ല, അതിർത്തി ശാന്തം; ഇന്ത്യ- പാക് വെടിനിർത്തൽ ധാരണയ്ക്ക് ശേഷമുള്ള ആദ്യ കേന്ദ്രമന്ത്രിസഭ യോ​ഗം ഇന്ന്

കാന്തപുരത്ത് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍, കണ്ടെത്തിയത് സമീപത്തെ കുളത്തില്‍ നിന്ന്

സൂക്ഷിച്ച് നോക്കിയാല്‍ ഒരു മാറ്റം കാണാം, ലോഗോയില്‍ കൈവച്ച് ഗൂഗിള്‍, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപത്തില്‍

തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുത്, ഐക്യത്തോടെ മുന്നോട്ട് പോവണം, ജയിക്കാനുളള അനുകൂല സാഹചര്യമുണ്ട്, കെപിസിസി നേതാക്കളോട് ഹൈക്കമാന്റ്‌

INDIAN CRICKET: ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കരുത്, നായകനാക്കേണ്ടത് അവനെയാണ്, ഗംതം ഗംഭീറിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, തുറന്നുപറഞ്ഞ് അശ്വിന്‍

കെപിസിസി ഭാരവാഹി തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ആന്റോ ആന്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം

അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം, പരാതി നല്‍കി ബിജെപി

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ല, ട്രംപിന്റെ വാദങ്ങള്‍ തളളി ഇന്ത്യ, വ്യാപാരം ചര്‍ച്ചയായിട്ടില്ലെന്നും വിദേശകാര്യ വക്താവ്

'വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്നു, പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവ'; റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധു