അർജുനെ കാത്ത് പതിമൂന്നാം ദിവസത്തിലേക്ക്, രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് കൂടുതൽ തീരുമാനങ്ങൾ ഇന്ന് ഉണ്ടാകും; ഈശ്വർ മൽപെയും സംഘവും കൂടുതൽ പോയിന്റുകളിൽ തിരച്ചിൽ നടത്തും

കർണാടകയിൽ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ഇന്ന് പതിമൂന്നാം ദിവസത്തിലേക്ക്. തിരച്ചിലുമായി ബന്ധപ്പെട്ട അതിനിർണായക തീരുമാനങ്ങൾ ഇന്ന് ഉണ്ടാകും എന്ന കാര്യവും ഉറപ്പാണ്. ഗം​ഗാവലി പുഴയിൽ കൂടുതൽ പോയിന്റുകളിൽ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയും സംഘവും ഇന്നും തെരച്ചിൽ നടത്തും. ദിവസങ്ങൾ ഇത്രയുമായിട്ടും കാര്യമായ പുരോഗത്തെത്തി തിരച്ചിൽ സംബന്ധിച്ച് ഉണ്ടാകാത്ത സാഹചര്യത്തിൽ ഇന്ന് ജില്ലാ കളക്ടർ ദൗത്യത്തിന്റെ പുരോഗരതിയിൽ സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്യും.

ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവർത്തനതിന് തിരിച്ചടിയാവുന്നുണ്ട്. അതിനിടെ വടം പൊട്ടി ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടതും തിരിച്ചടിയായിരുന്നു. ഐബോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഡ്രോൺ പരിശോധനയിൽ നാല് പോയിന്റുകൾ കണ്ടെത്തിയിരുന്നു. അതിൽ ട്രക്ക് ഉണ്ടെന്ന് കരുതുന്ന നാലാം പോയിന്റ് ലക്ഷ്യമാക്കിയായിരുന്നു ഇന്നലത്തെ പരിശോധന, എന്നാൽ ചെളിയും പാറയും മാത്രമാണ് നാലാം പോയന്റിൽ മൽപെയ്ക്ക് ലഭിച്ചത്. പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ടെങ്കിലും മലവെള്ളപാച്ചിൽ രക്ഷാദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഐ ബോർഡ് പരിശോധനയിൽ ലോറിയുടെ സൂചനകൾ ലഭിച്ച സ്ഥലത്താണ് പരിശോധന നടത്തുന്നത്. കരയിൽ നിന്ന് 132 കിലോമീറ്റർ അകലെ ചെളിയിൽ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് വിവരം. നേവിയുടെ കർണാടക മേഖല കമാന്റിംഗ് ഓഫീസർ റിയർ അഡ്മിറൽ കെഎം രാമകൃഷ്ണൻ ഷിരൂരിലെ അപകടസ്ഥലത്തെത്തും.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി