'ശ്രീരാമന് വേണ്ടി ഭരതൻ അയോധ്യ ഭരിച്ചതുപോലെ'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ കെജ്‌രിവാളിന് കസേര ഒഴിച്ചിട്ട് അതിഷി, ചുമതലയേറ്റു

ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റ് അതിഷി. അരവിന്ദ് കേജ്‍രിവാള്‍ ഉപയോഗിച്ചിരുന്ന കസേര ഒഴിച്ചിട്ട് മറ്റൊരു കസേരയിലാണ് അതിഷി ഇരുന്നത്. തങ്ങളുടെ നേതാവ് കെജ്‌രിവാൾ തന്നെയാണ് എന്ന സന്ദേശം നൽകുകയാണ് ഇതിലൂടെ അതിഷിയുടെ ഉദ്ദേശം. കെജ്‌രിവാള്‍ മടങ്ങിവരും വരെ മുഖ്യമന്ത്രിയുടെ കസേര ഒഴിഞ്ഞുകിടക്കുമെന്ന് പ്രഖ്യാപിച്ച അതിഷി ഒരല്‍പ്പം വലുപ്പം കുറഞ്ഞൊരു കരസേരയിലാണ് ഇരുന്നത്.

രാമായണത്തിൽ രാമാനുവേണ്ടി ഭരതൻ സിംഹാസനത്തിൽ രാമന്റെ ചെരുപ്പുവച്ചതുപോലെ അരവിന്ദ് കെജ്‌രിവാളിന് വേണ്ടി താൻ ഈ കസേര ഒഴിച്ചിടുന്നു എന്നും, ഇനി വീണ്ടും കെജ്‌രിവാൾ മുഖ്യമന്ത്രിയാകുന്നതുവരെ ഈ കസേര ഒഴുഞ്ഞു തന്നെ കിടക്കുമെന്നുമാണ് അതിഷി മാധ്യമങ്ങളോട് പറഞ്ഞത്. ഈ സർക്കാർ അവസാനിക്കുന്നതുവരെയുള്ള കാവൽ മുഖ്യമന്ത്രിയായാണ് ആം ആദ്മി അതിഷിയെ കാണുന്നത്.

അംബേദ്കറിന്‍റെയും ഭഗത് സിങ്ങിന്‍റെയും ചിത്രങ്ങള്‍ക്ക് മുന്നിലാണ് രണ്ട കേസേരയും ഉള്ളത്. അതേസമയം അതിഷിയുടേത് നാടകമെന്ന് ബിജെപി വിമര്‍ശിച്ചു. ഡമ്മി മുഖ്യമന്ത്രിയാണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.

ഡൽഹിയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയും മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയുമാണ് അതിഷി. അതിഷിയെ കുറിച്ചറിയാം:- ഉള്ളിലും പുറത്തും പ്രതിരോധത്തിനും പോരാട്ടത്തിനും അതിഷി; കെജ്‌രിവാളിന്റെ ഡമ്മി മുഖ്യമന്ത്രിയാകുമോ? പുത്തൻ പാത തീർക്കുമോ?

Latest Stories

30 കോടി ബജറ്റില്‍ എത്തിയ ചിത്രം, 'എആര്‍എം' നേടിയത് എത്ര? കണക്ക് പുറത്തുവിട്ട് ലിസ്റ്റിന്‍ സ്റ്റീഫന്‍

എംഎം ലോറന്‍സിന്റെ മൃതദേഹം ഒടുവില്‍ മെഡിക്കല്‍ കോളേജിലേക്ക്; അന്ത്യയാത്രയിലും നാടകീയ രംഗങ്ങള്‍

തൊട്ടാലോ ശ്വസിച്ചാലോ മരണം സംഭവിച്ചേക്കാം; മനുഷ്യനെ കൊല്ലാൻ കഴിവുള്ള ചെടികളുള്ള പൂന്തോട്ടം !

'നോഹയുടെ പേടകത്തിലേറി കേരള ബ്ലാസ്റ്റേഴ്‌സ്'

ലൈംഗിക പീഡനക്കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍; ഫായിസ് മൊറൂല്‍ പിടിയിലാകുന്നത് മൂന്ന് മാസത്തിന് ശേഷം

എന്റെ മക്കളെ എനിക്ക് വേണം, അവരെ സിനിമയില്‍ എത്തിക്കണം, 20 വര്‍ഷം വേണമെങ്കിലും നിയമപോരാട്ടം നടത്തും: ജയം രവി

ലോറൻസിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; 'അന്തിമ തീരുമാനം വരും വരെ പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്'

ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം; ജ്വല്ലറി മോഷണ കേസില്‍ രണ്ടാം പ്രതിയെയും വധിച്ചു

മരണാനന്തരം വാഴ്ത്തപ്പെട്ട താരം! എന്തിനായിരുന്നു ആത്മഹത്യ? സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്ന് 28 വര്‍ഷം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'ഇത്തവണ ഇത് വളരെ ബുദ്ധിമുട്ടായിരിക്കും..': ദിനേഷ് കാര്‍ത്തിക്കിന്റെ ബോള്‍ഡ് പ്രവചനം