രാജ്യം ഹോക്കി ഗോളുകൾ ആഘോഷിക്കുന്നു, ചിലർ സെൽഫ് ഗോൾ അടിക്കുന്നു: പ്രതിപക്ഷത്തിന് എതിരെ പ്രധാനമന്ത്രി മോദി

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ നേടിയ ഹോക്കി ഗോളുകൾ രാജ്യം ആഘോഷിക്കുമ്പോൾ കുറച്ച് പേർ സെൽഫ് ഗോളുകൾ അടിക്കുന്ന തിരക്കിലാണെന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പറഞ്ഞു. പെഗാസസ് വിഷയത്തിൽ രാജ്യസഭയിൽ പ്രതിഷേധിച്ചതിന് ആറ് ടിഎംസി എംപിമാരെ ഇന്നലെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു ഈ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമർശം.

“ഈ രാജ്യത്തിന്റെ പുരോഗതി തടയാൻ അവർ ചെയ്യാവുന്നതെല്ലാം ചെയ്യുന്നു,” പാർലമെന്റിലെ പ്രക്ഷുബ്ധതയ്‌ക്കെതിരെ പ്രതിപക്ഷത്തെ പരിഹസിച്ചു കൊണ്ട് മോദി പറഞ്ഞു.

“ഒരു വശത്ത്, രാജ്യം ഹോക്കി ഗോളുകൾ ആഘോഷിക്കുമ്പോൾ, ഇവിടെ, കുറച്ച് ആളുകൾ സെൽഫ് ഗോൾ അടിക്കുന്നു. ഈ രാജ്യത്തിന്റെ പുരോഗതി തടയാൻ അവർ ചെയ്യാവുന്നതെല്ലാം ചെയ്യുന്നു. അവർ പാർലമെന്റ് തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു, പക്ഷേ ജനങ്ങൾ ഇത് സഹിക്കില്ല,” മോദി പറഞ്ഞു.

എല്ലാ തടസ്സങ്ങളും ഉണ്ടായിട്ടും ഇന്ത്യ മുന്നോട്ട് പോവുകയാണെന്നും “നെഗറ്റീവ് ആളുകൾക്ക്” രാജ്യത്തിന്റെ വളർച്ച തടയാനാവില്ലെന്നും മോദി പറഞ്ഞു.

“എല്ലാ തടസ്സങ്ങൾക്കിടയിലും രാജ്യം മുന്നേറുകയാണ്. പ്രതിപക്ഷം രാജ്യത്തിന്റെ വളർച്ചയുടെ പാത കാണണം – പ്രതിരോധ കുത്തിവെയ്പ്പ് 50 കോടിയിലെത്താറായി. ജൂലൈ മാസത്തിൽ ജിഎസ്ടി ശേഖരം ഉയർന്നു. സമ്പദ്‌വ്യവസ്ഥ എങ്ങനെ പോസിറ്റീവ് ദിശയിലേക്ക് നീങ്ങുന്നുവെന്ന് ഇത് കാണിക്കുന്നു. കാർഷിക കയറ്റുമതിയിലും എഫ്ഡിഐയിലും നമ്മൾ അസാധാരണമായ വളർച്ച കൈവരിച്ചു. ഐ‌എൻ‌എസ് വിക്രാന്ത് പരീക്ഷണം മെയ്ഡ് ഇൻ ഇന്ത്യ ആശയത്തിന്റെ ഉദാഹരണമാണ്. ലഡാക്കിൽ ഡെർസ്റ്റ് മോട്ടോറബിൾ റോഡ് പ്രവർത്തനക്ഷമമാണ്,” മോദി പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം