ഇന്ത്യയില്‍ അതിക്രമിച്ച് കയറി നിരപരാധികളെ കൊന്നാല്‍ ആ രാജ്യം നിശബ്ദമായിരിക്കില്ലെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.കശ്മീര്‍ നമ്മുടെ അവിഭാജ്യ ഘടകമാണെങ്കില്‍ കശ്മീരികളും നമ്മുടെ അവിഭാജ്യ ഘടകമാണെന്ന് പ്രധാനമന്ത്രിയോട് പറയാന്‍ ആഗ്രഹിക്കുന്നു. കശ്മീരികളെ നമുക്ക് സംശയിക്കാന്‍ കഴിയില്ലെന്നും ഉവൈസി പറഞ്ഞു. പാകിസ്താന്‍ ഇന്ത്യയെക്കാളും അരമണിക്കൂറല്ല, അരനൂറ്റാണ്ട് പിന്നിലാണ്. മതം ലക്ഷ്യം വച്ച് നമ്മുടെ നാട്ടില്‍ നമ്മുടെ ആളുകളെ കൊന്നൊടുക്കി. നിങ്ങള്‍ എന്ത് മതമാണ് പറയുന്നത്?, നിങ്ങള്‍ ഐ.എസിനെ പോലെയാണ് പെരുമാറിയതെന്നും അദേഹം പറഞ്ഞു.
ഭീകരരെ കേന്ദ്രസര്‍ക്കാര്‍ പാഠം പഠിപ്പിക്കുമെന്നും ഇരകളുടെ കുടുംബങ്ങള്‍ക്ക് എത്രയും വേഗം നീതി ഉറപ്പാക്കണം. കശ്മീരിലെ ടൂറിസം വ്യവസായത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിങ്ങളുടെ രാജ്യത്തിന്റെ മൊത്തം ബഡ്ജറ്റ് ഞങ്ങളുടെ രാജ്യത്തിന്റെ സൈനിക ബജറ്റിനോളം പോലും വരില്ല.
കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ പ്രതിരോധനയം എത്രമാത്രം വിജയിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കണം. ഇന്റലിജന്‍സ് പരാജയവും ഗൗരവതരമായ കാര്യമാണെന്നും കേന്ദ്ര സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും അദേഹം പറഞ്ഞു.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് പാക്കിസ്ഥാന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം തടയുന്നതിലെ രഹസാന്വേഷണ വീഴ്ച ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ടതില്ലെന്നും അദേഹം വ്യക്തമാക്കി. സുരക്ഷാ വീഴ്ച്ച സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് പിന്നെ ആവശ്യപ്പെടാം. വീഴ്ചകളില്ലാത്ത ഇന്റലിജന്‍സ് സംവിധാനം എന്നൊന്നില്ല.
നിലവിലെ പ്രതിസന്ധി മറികടക്കുകയാണ് ഇപ്പോള്‍ ലക്ഷ്യമിടേണ്ടതെന്നും രാജ്യം ഒറ്റെക്കെട്ടായി ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചടി രാജ്യത്തിന്റെ ആവശ്യമാണ്. വിജയകരമായി ഇല്ലാതാക്കിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമ്മള്‍ അറിയുന്നില്ല. പരാജയപ്പെടുന്ന ചിലത് മാത്രമാണ് നമ്മള്‍ അറിയുന്നത്. ഏതൊരു രാജ്യത്തും ഇത് സ്വാഭാവികമാണെന്നും. ഇസ്രയേലിലെ മെസാദിന് വരെ വീഴ്ച്ചകളുണ്ടായി. അത് ഏത് രാജ്യത്തിനും ഉണ്ടാകുമെന്നും ശശി തരൂര്‍ പറഞ്ഞു.
Read more
ഇന്ത്യയിലെ ഭീകരാക്രമണങ്ങളില്‍ പങ്കില്ലെന്ന പാകിസ്താന്റെ നിലപാട് പതിവ് വാദം മാത്രമാണ്. ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഭീകരര്‍ക്ക് പരിശീലവും ആയുധങ്ങളും നല്‍കുന്നുണ്ട്. എല്ലാ ഉത്തരവാദിത്തങ്ങളും പാകിസ്ഥാന്‍ നിഷേധിക്കുന്നതാണ് പതിവെങ്കിലും പീന്നീട് വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ പുറത്തുവിടാറുണ്ട് എന്നും ശശി തരൂര്‍ വ്യക്തമാക്കി.