ബെംഗളൂരുവിലെ അസം യുവതിയുടെ കൊലപാതകം; കീഴടങ്ങാൻ തയാറെന്ന് പ്രതി, പൊലീസിനെ വിവരം അറിയിച്ചു

ബെംഗളൂരുവിലെ അസം യുവതിയുടെ കൊലപാതകകവുമായി ബന്ധപ്പെട്ട കേസിൽ കീഴടങ്ങാൻ തയാറെന്ന് അറിയിച്ച് പ്രതി കണ്ണൂർ തോട്ടട സ്വദേശി ആരവ് ഹാനോയ് . പൊലീസിനെ വിളിച്ചാണ് പ്രതി ആരവ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പ്രതി ഉത്തരേന്ത്യയിലാണ് ഉള്ളതെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

ആരവിനെ അറസ്റ്റ് ചെയ്യാൻ പോലിസ് സംഘം സ്ഥലത്തേക്ക് തിരിച്ചു. ലോക്കൽ പോലീസിനെയും വിവരമറിയിച്ചു. ഉടൻ ആരവിനെ കസ്റ്റഡിയിൽ എടുക്കാൻ കഴിയുമെന്ന് കരുതുന്നതായി ബംഗളൂരു പൊലിസ് പറഞ്ഞു. ബെംഗളൂരു ഇന്ദിരാനഗറിലെ റോയൽ ലിവിങ്സ് അപ്പാർട്ട്മെന്‍റിലാണ് യുവതിയെ പ്രതി ആരവ് കുത്തി കൊലപ്പെടുത്തിയത്. അസം സ്വദേശിനി മായാ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്.

ഇക്കഴിഞ്ഞ ദിവസമാണ് യുവതിയെ മരിച്ച നിലയിൽ മുറിയ്ക്കുള്ളിൽ കണ്ടെത്തിയത്. കണ്ണൂർ സ്വദേശിയായ ആരവ് അന പെൺകുട്ടിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ദേഹമാസകലം കുത്തേറ്റ് ചോരവാർന്നാണ് മായാ ഗൊഗോയ് മരിച്ചത്. കൊലയ്ക്ക് ശേഷം പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. യുവതിയുടെ ആൺസുഹൃത്തും മലയാളിയുമായ പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു.

നവംബർ 23-നാണ് ഇവർ സർവീസ് അപ്പാർട്ട്മെന്‍റിൽ മുറിയെടുത്തത്. അന്ന് രാത്രി കൊലപാതകം നടത്തിയ ശേഷം ആരവ് ഒരു ദിവസം മുഴുവൻ ഈ മുറിയിൽ തന്നെ കഴിഞ്ഞു. നവംബർ 24-ന് വൈകിട്ടോടെ ഇയാൾ അപ്പാർട്ട്മെന്‍റിന് പുറത്ത് പോയെന്നും പിന്നീട് മടങ്ങി വന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞു.