നിയമസഭ തിരഞ്ഞെടുപ്പ്: ഹരിയാനയിലും ഡൽഹിയിലും മനീഷ് സിസോദിയായ്ക്ക് പ്രചാരണ ചുമതല

ഹരിയാനയിലും ഡൽഹിയിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ചുമതല മനീഷ് സിസോദിയക്ക്. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ ജയിലിൽ കഴിയുന്നതിനാലാണ് തീരുമാനം.

ദേശീയ തലസ്ഥാനത്തും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രചാരണ ചുമതല അദ്ദേഹത്തിൻ്റെ വിശ്വസ്തനും മുൻ ഡെപ്യൂട്ടിയുമായ മനീഷ് സിസോദിയ ഏറ്റെടുത്തു. ഡൽഹി മദ്യനയക്കേസിൽ 17 മാസത്തെ ജയിൽവാസത്തിനു ശേഷം കഴിഞ്ഞ വെള്ളിയാഴ്ച‌യാണ് സിസോദിയ ജയിൽ മോചിതനായത്. സി.ബി.ഐയും ഇ.ഡിയും രജിസ്റ്റർ ചെയ്‌ത കേസിലായിരുന്നു മനീഷ് സിസോദിയയുടെ അറസ്റ്റ്. ഫെബ്രുവരി 26നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്.

തന്നെപ്പോലെ ഭരണഘടനയുടെ ശക്തിയിൽ അരവിന്ദ് കെജ്‌രിവാളും പുറത്തുവരുമെന്ന് ജനക്കൂട്ടത്തെ അഭിസംബോധനചെയ്‌ത്‌ സംസാരിക്കവെ സിസോദിയ പറഞ്ഞിരുന്നു. എട്ടാമത്തെ അപ്പീലിലായിരുന്നു സിസോദിയക്ക് ജാമ്യം ലഭിച്ചിരുന്നത്.

Read more