300 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി, റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ക്കും ഏജന്റുമാര്‍ക്കുമെതിരെ നടപടി; മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെട്ട മുഡ ഭൂമിക്കേസില്‍ പിടിമുറുക്കി ഇഡി

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെട്ട മുഡ ഭൂമി അഴിമതിക്കേസുമായി ബന്ധപ്പെട്ട് കോടികളുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 300 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരായും ഏജന്റുമാരായും പ്രവര്‍ത്തിക്കുന്ന വിവിധ വ്യക്തികളുടെ പേരിലുള്ള സ്വത്തുക്കളാണ് ഇഡി പിടിച്ചെടുത്തത്.

സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാര്‍വതിക്ക് മൈസൂരു നഗര വികസന അതോറിറ്റിയുടെ വിജയനഗര്‍ മൂന്ന്, നാല് സ്റ്റേജുകളിലെ 14 സൈറ്റുകള്‍ അനുവദിച്ചതില്‍ ക്രമക്കേട് സംബന്ധിച്ച ആരോപണം ഉയര്‍ന്നതോടെ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗഹ് ലോട്ട് അനുമതി നല്‍കിയതിനെ തുടര്‍ന്ന് ലോകായുക്ത കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കേസരെയിലെ സര്‍വേ നമ്ബര്‍ 464 ലെ 3.16 ഏക്കര്‍ ഭൂമിക്ക് പകരമായി 50:50 അനുപാതത്തിലാണ് ഈ സ്ഥലങ്ങള്‍ അനുവദിച്ചത്.

ഈ കേസില്‍ കര്‍ണാടക ലോകായുക്തയെ ചോദ്യം ചെയ്ത സിദ്ധരാമയ്യ, താനോ കുടുംബമോ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞു. പ്രതിപക്ഷം തന്നെ ഭയക്കുന്നുവെന്നും ഇത് രാഷ്ട്രീയ പ്രേരിത ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് ലഭിച്ച 14 പ്ലോട്ടുകള്‍ നേരത്തേ ‘മുഡ’യ്ക്ക് തിരിച്ചു നല്‍കിയിരുന്നു. മുഡ എറ്റെടുത്ത പാര്‍വതിയുടെ മൂന്നേക്കറിലധികം ഭൂമിക്ക് പകരമായാണ് 14 പ്ലോട്ടുകള്‍ നല്‍കിയത്. ഏറ്റെടുത്ത ഭൂമിക്ക് 3,24,700 രൂപ വിലവരുമ്പോള്‍ നല്‍കിയ ഭൂമിക്ക് 56 കോടി രൂപ വിലവരുമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

നിയമവിരുദ്ധമായി ഇങ്ങനെ ഭൂമി കൈപ്പറ്റാന്‍ മുഡ മുന്‍ കമ്മിഷണര്‍ ഡിബി. നടേഷിനെ കരുവാക്കിയെന്നും ഇഡി ആരോപിച്ചു. മൈസൂരുവിലെ വിജയനഗറിലാണ് ഭൂമി അനുവദിച്ചത്. മൈസൂരു ലോകായുക്ത പോലീസാണ് സിദ്ധരാമയ്യയെയും പാര്‍വതിയെയും ഉള്‍പ്പെടെ പ്രതികളാക്കി കേസെടുത്ത് അന്വേഷണം നടത്തുന്നത്. ലോകായുക്ത പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തത്.

Latest Stories

കെ സുധാകരനെതിരെ തെക്കന്‍മാര്‍ ഒന്നിച്ചു; കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഓപ്പറേഷന്‍ സുധാകരന്‍; ആന്റോ ആന്റണിയുടെ ഐശ്വര്യം അനില്‍ ആന്റണിയെന്ന് വെള്ളാപ്പള്ളി നടേശന്‍

കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരൻ അബ്ദുൽ റൗഫ് അസ്ഹർ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടു; ജെയ്ഷെ അധ്യക്ഷൻ മസൂദ് അസ്ഹറിന്റെ സഹോദരൻ

'വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മറുപടി പറയാനില്ല, നിയമനം അഭിമുഖത്തിലൂടെ'; പി സരിൻ

INDIAN CRICKET: രോഹിതിന് പിന്നാലെ അവനും വിരമിക്കുന്നു, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അവസാന അവസരമാവും, ഇനിയും ഫോംഔട്ടായാല്‍ ബിസിസിഐ കൈവിടും

പ്രതിസന്ധി ഘട്ടത്തില്‍ നാമെല്ലാവരും സര്‍ക്കാരിനൊപ്പമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍; 100 ഭീകരെ വധിച്ചെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിരോധമന്ത്രി; പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തില്ല

IPL 2025: 'നരേന്ദ്ര മോദി സ്റ്റേഡിയം ബോംബിട്ട് തകർക്കും'; ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ബോംബ് ഭീഷണി; സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കി

മാപ്പും വേണ്ടും ഒരു കോപ്പും വേണ്ട, കന്നഡയെ തൊട്ടാല്‍ പാട്ട് വെട്ടും; സോനു നിഗവുമായി സഹകരിക്കില്ല, ഗാനം നീക്കി

21-ാം നൂറ്റാണ്ടിന്റെ വെല്ലുവിളി ഇസ്ലാമിക തീവ്രവാദം; പാക്കിസ്ഥാന്‍ തീവ്രവാദികളുടെ സംരക്ഷണകേന്ദ്രം; സിന്ദൂരം ചോദിച്ചവര്‍ക്ക് ഇന്ത്യ ഹോളി സമ്മാനിച്ചു; 'ഓപ്പറേഷന്‍ സിന്ദൂരി'നെ വാനോളം പുകഴ്ത്തി ദീപിക

രാജ്യത്തിനാണ് പ്രധാന്യം.. ഈ സിനിമ തിയേറ്ററില്‍ എത്തില്ല; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്കുമാര്‍ റാവു-വാമിഖ ചിത്രത്തിന്റെ റിലീസ് മാറ്റി

ഇന്ത്യയില്‍ 'ജിഹാദിന്' ആഹ്വാനം ചെയ്ത് അല്‍ഖ്വയ്ദ; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ഭീകരസംഘടന