ഇരുചക്രവാഹന അപകടങ്ങൾ രാജ്യത്ത് വർധിക്കുന്നു; 2022ൽ ജീവൻ നഷ്ടമായത് 75,000 പേർക്ക്

രാജ്യത്ത് ഇരുചക്ര വാഹന അപകടങ്ങളെ തുടർന്നുണ്ടായ മരണങ്ങൾ കഴിഞ്ഞ വർഷം വർധിച്ചതായി റിപ്പോർട്ട്. 2022ൽ ഇരുചക്ര വാഹന മരണങ്ങൾ ഏകദേശം 8 ശതമാനം ഉയർന്ന് 75,000 ആയതായി കണക്കുകൾ പറയുന്നു. ഇന്ത്യൻ റോഡുകളിലെ 1,68,491 മരണങ്ങളിൽ 44 ശതമാനവും ഇരുചക്ര വാഹന അപകടങ്ങളെ തുടർന്നാണ്.

ചൊവ്വാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം എല്ലാ അപകടങ്ങളിലെയും മൊത്തം മരണത്തിന്റെ നാലിലൊന്ന് ഇരുചക്ര വാഹന അപകടങ്ങളെ തുടർന്നാണ്. കൂടാതെ കാൽനട യാത്രക്കരിലെ 28 ശതമാനം പേർ അപകടങ്ങളെ തുടർന്ന് കൊല്ലപ്പെടുന്നുണ്ട്. വർഷത്തിൽ 32,825 കാൽനട യാത്രക്കാർ റോഡപകടങ്ങളെ തുടർന്ന് മരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം അപകട സാധ്യതയുള്ള റോഡുകളിലെ സുരക്ഷാ പരിഹരിക്കുന്നതിന് അടിയന്തരമായി പരിഹാരം കാണണമെന്ന് റോഡ് സുരക്ഷാ വിദഗ്ധർ ആവശ്യപ്പെട്ടു.

ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചിട്ടുള്ള അപകടങ്ങളിലാണ് 27,615 പേരും മരിച്ചിരിക്കുന്നത്. മൊത്തത്തിൽ, 47,171 മരണങ്ങൾ ഇരുചക്ര വാഹന യാത്രക്കാരുടെ പിഴവ് മൂലമാണെന്ന് സർക്കാർ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം കുറഞ്ഞത് 1.2 ലക്ഷം കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഗുരുതരമായി പരിക്കേറ്റതായും കണക്കുകൾ വ്യക്തമാക്കുന്നു.

സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ ഇരുചക്രവാഹന യാത്രക്കാരുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് (11,140). ​​മഹാരാഷ്ട്രയിൽ 7,733, ഉത്തർപ്രദേശിൽ 6,959 മരണങ്ങൾ എന്നിങ്ങനെയാണ് കണക്കുകൾ. കാൽനട യാത്രക്കാരുടെ മരണത്തിന്റെ കാര്യത്തിൽ, തമിഴ്‌നാട്ടിൽ 4,427 മരണങ്ങൾ രേഖപ്പെടുത്തി, തൊട്ടുപിന്നാലെ ബീഹാറും (3,345), പശ്ചിമ ബംഗാളുമാണ് (2,938).

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു