മറ്റു പാര്‍ട്ടികളുടെ പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിക്കുന്ന എംഎല്‍എമാരെ അയോഗ്യരാക്കുമോ? ആം ആദ്മി

ബിജെപിയെും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിക്കുന്ന എംഎല്‍എമാരെ അയോഗ്യരാക്കുമോ എന്ന ചോദ്യവുമായി ആം ആദ്മി എംഎല്‍എ സഞ്ജീവ് ഝാ രംഗത്ത്. ആം ആദ്മിയുടെ 20 എംഎല്‍എമാരെ ഇരട്ടപദവി വിവാദത്തെ തുടര്‍ന്ന് തെരെഞ്ഞടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയായിരുന്നു. ഇതിനെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരവുമായി സംസാരിക്കുകായിരുന്നു ഝാ. ഞങ്ങള്‍ക്ക് ഔദ്യോഗികമായ വിവരമൊന്നും ലഭിച്ചിട്ടില്ല. നിയമപരമായ പ്രശ്‌നമെന്നതിനെക്കാള്‍ കൂടുതലായി ഇതു രാഷ്ട്രീയ പ്രശ്‌നമാണെന്നു അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ വീഴില്ല. പ്രശ്‌നത്തെ ഞങ്ങള്‍ നേരിടും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും സമാനമായ രീതിയില്‍ എംഎല്‍എമാര്‍ പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, നാഗാലാന്‍ഡ്, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്ന സംസ്ഥാനങ്ങളും എംഎല്‍എമാര്‍ പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിക്കുന്നതായി അദ്ദേഹം ചൂണ്ടികാട്ടി.

ബി.ജെ.പി ഭരിക്കുന്ന അരുണാചല്‍പ്രദേശില്‍ 31 എംഎല്‍എമാരാണ് പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിക്കുന്നത്. സിക്കിമില്‍ 11 എംഎല്‍എമാര്‍ ഇത്തരത്തില്‍ പദവി വഹിക്കുന്നുണ്ട്. കോണ്‍ഗ്രസിലും ഇതേ സ്ഥിതി വിശേഷമുണ്ട്. മേഘാലയയില്‍ 18 പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനം വഹിക്കുന്ന എംഎല്‍എമാരുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇവരെ പുറത്താക്കാന്‍ തെരെഞ്ഞടുപ്പ് കമ്മീഷിനു സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തിലും എംഎല്‍എമാര്‍ പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനം വഹിക്കുന്നുണ്ട്.