കുറഞ്ഞത് 116 കുടിയേറ്റ തൊഴിലാളികൾ മെയ് ഒന്നിന് ശേഷം റോഡ്, ട്രെയിൻ അപകടങ്ങളിൽ മരിച്ചു

കോവിഡ്-19 ലോക്ക്ഡൗണിനിടെ സ്വദേശങ്ങളിൽ എത്താൻ കാൽനടയായോ ട്രക്കുകളിലോ യാത്ര പുറപ്പെട്ട കുറഞ്ഞത് 116 കുടിയേറ്റ തൊഴിലാളികൾ അപകടങ്ങളിൽ മരിച്ചിട്ടുണ്ട് എന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. മെയ് ഒന്നിന് പ്രത്യേക ട്രെയിനുകൾ സർക്കാർ ഏർപ്പെടുത്തിയത് മുതൽ 150 ഓളം പേർക്ക് റോഡ് അല്ലെങ്കിൽ ട്രെയിൻ അപകടങ്ങളിൽ പരിക്കേറ്റു.

ഉത്തർപ്രദേശിലെ ഔറിയയിൽ, ശനിയാഴ്ച പുലർച്ചെ യാത്ര ചെയ്ത ട്രക്ക് മറ്റൊന്നുമായി കൂട്ടിയിടിച്ച് രണ്ട് ഡസനിലധികം പേർ മരിച്ച സംഭവമാണ് അപകടങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയത്. അവർ ജോലി ചെയ്തിരുന്ന രാജസ്ഥാനിൽ നിന്ന് ട്രക്കിൽ കയറി ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലേക്ക് പോകവെയാണ് ദുരന്തമുണ്ടായത്.

ശനിയാഴ്ച നടന്ന ഏക അപകടമല്ല ഇത്. ഹരിയാനയിൽ നിന്ന് ബിഹാറിലേക്ക് പോകുകയായിരുന്ന ദമ്പതികൾ അവർ സഞ്ചരിച്ചിരുന്ന ടെമ്പോ ആഗ്രയിൽ ഒരു ട്രക്കുമായി കൂട്ടിയിടിച്ച്‌ മരിച്ചു. അതേസമയം മധ്യപ്രദേശിലെ സാഗറിൽ ട്രക്ക് മറിഞ്ഞ് ആറ് തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുകയും കുടുംബാംഗങ്ങൾ ഉൾപ്പെടെ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കുടിയേറ്റ തൊഴിലാളികൾ റോഡുകളിലൂടെയും റെയിൽ പാതകളിലൂടെയും നടക്കുന്നത് കണ്ടാൽ സംസ്ഥാന സർക്കാരുകൾക്കായിരിക്കും അതിന്റെ ഉത്തരവാദിത്വം എന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വെള്ളിയാഴ്ച സംസ്ഥാനങ്ങൾക്ക് കത്തയച്ചതിനെ തുടർന്നാണ് അപകടങ്ങൾ സംഭവിച്ചത്. പ്രത്യേക ട്രെയിനുകളിൽ അവർ സഞ്ചരിക്കുന്നു എന്ന് ഉറപ്പു വരുത്താൻ കുടിയേറ്റ തൊഴിലാളികളെ ബോധവത്കരിക്കുന്ന ചുമതല അജയ് ഭല്ല സംസ്ഥാനങ്ങളെ ഏൽപ്പിക്കുകയാണ് ഉണ്ടായത്.

മെയ് 1 നും മെയ് 16 നും ഇടയിൽ 27 റോഡ്, ട്രെയിൻ അപകടങ്ങളിൽ 116 പേർ മരിക്കുകയും 159 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗവേഷകരായ കനിക, അമൻ, തേജേഷ് ജിഎൻ എന്നിവർ ശേഖരിച്ച പത്ര റിപ്പോർട്ടുകളുടെയും ഡാറ്റയുടെയും വിശകലനത്തിൽ വ്യക്തമായി.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ