ചോദിക്കുന്നതിന്റെ അഞ്ചിരട്ടി പണം; വാരിക്കോരി നല്‍കി എ.ടി.എമ്മിന്റെ മഹാമനസ്‌കത'

ചോദിക്കുന്നതിന്റെ അഞ്ചിരട്ടി പണം നൽകി എടിഎം. ബുധനാഴ്ചയാണ് മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ ഖപർഖേഡ ടൗണിലുള്ള ഒരു സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ വിചിത്രമായ ഈ സംഭവം നടന്നത്. 500 രൂപ പിൻവലിക്കാൻ ശ്രമിച്ച ആൾക്ക് ലഭിച്ചത് അഞ്ച് 500 രൂപയുടെ അഞ്ച് നോട്ടുകളാണ്.

സംഭവത്തിൽ അമ്പരന്ന് വീണ്ടും 500 രൂപ കൂടി പിൻവലിച്ചപ്പോൾ വീണ്ടും അഞ്ച് 500 രൂപ നോട്ടുകൾ കിട്ടി. ഇങ്ങനെ റണ്ട് തവണയായി 5000 രൂപയാണ് ലഭിച്ചു. ബുധനാഴ്ചയാണ് മെഷീനിൽ നിന്ന് അഞ്ചിരട്ടി പണം ലഭിച്ചത്. ഇതോടെ വാർത്ത കാട്ടുതീ പോലെ പടർന്നു.

ഉടൻ തന്നെ പണം പിൻവലിക്കാൻ വൻ ജനക്കൂട്ടമാണ് എടിഎമ്മിന് പുറത്ത് തടിച്ചുകൂടിയത്. ഉടൻ ബാങ്ക് ഇടപാടുകാരിൽ ഒരാൾ ലോക്കൽ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് എടിഎം ക്ലോസ് ചെയ്ത് ബാങ്കിനെ വിവരമറിയിച്ചു.

Read more

സാങ്കേതിക തകരാർ കാരണം എടിഎമ്മിൽ നിന്ന് അധിക പണം വിതരണം ചെയ്യുകയായിരുന്നു. 100 രൂപയുടെ നോട്ടുകൾ വിതരണം ചെയ്യുന്നതിനായി എടിഎം ട്രേയിൽ 500 രൂപയുടെ കറൻസി നോട്ടുകൾ തെറ്റായാണ് സൂക്ഷിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.