ബെംഗളൂരുവിൽ കാറിൽ സഞ്ചരിച്ചിരുന്ന മലയാളി കുടുംബത്തിന് നേരേ ആക്രമണം; അഞ്ചു വയസുകാരന് പരിക്ക്

ബെംഗളൂരുവിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന മലയാളി കുടുംബത്തിന് നേരേ ആക്രമണം. കാർ തടഞ്ഞുനിർത്തി ബൈക്കിലെത്തിയ സംഘം ആക്രമിക്കുക ആയിരുന്നു. കാറിൻ്റെ ചില്ലു തകർത്തുള്ള കല്ലേറിൽ പിൻസീറ്റിലിരുന്ന അഞ്ചു വയസുകാരന് തലയ്ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി ഒൻപതരയ്ക്ക് കസവനഹള്ളിക്കു സമീപം ചൂഡസാന്ദ്രയിലാണ് സംഭവം.

ബെംഗളൂരുവിൽ സോഫ്റ്റ്വേർ എൻജിനിയറായ കോട്ടയം പാലാ സ്വദേശി അനൂപ് ജോർജിന്റെ കാറാണ് ആക്രമിക്കപ്പെട്ടത്. അനൂപും കുടുംബവും ബുധനാഴ്‌ച രാത്രി നഗരത്തിലിറങ്ങിയശേഷം മടങ്ങുന്നതിനിടെ വീടിൻ്റെ രണ്ടു കിലോമീറ്റർ അകലെനിന്നായിരുന്നു സംഭവം.പരപ്പന അഗ്രഹാര പോലീസ് കേസെടുത്തു. സംഭവത്തിൽ രാത്രി തന്നെ ഒരാളെ കസ്റ്റഡിയിലെടുത്തു.

അനൂപിന്റെ ഭാര്യ ജിസ്, മക്കളായ സെലെസ്റ്റെ (11), സ്റ്റീവ് (5) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. കാർ ചൂഡസാന്ദ്രയിലെത്തിയപ്പോൾ രണ്ടുപേർ ബൈക്കിൽ മറികടന്നെത്തി മുൻപിലുണ്ടായിരുന്ന കാർ തടഞ്ഞുനിർത്തി. ഈ കാറിലുണ്ടായിരുന്നവരോട് ഗ്ലാസ് താഴ്ത്താൻ അക്രമികൾ ആവശ്യപ്പെട്ടു. എന്നാൽ, ഗ്ലാസ് താഴ്ത്താൻ അവർ തയ്യാറായില്ല. തുടർന്ന് കാർ മുന്നോട്ട് എടുത്തപ്പോൾ അക്രമികളിൽ ഒരാൾ കരിങ്കല്ല് എടുത്ത് കാറിന്റെ ഗ്ലാസിന് നേരെ എറിയുകയായിരുന്നു.

കല്ല് തലയിൽ കൊണ്ട് പരിക്കേറ്റ മകനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ആസൂത്രിതമായ ആക്രമണമാണോയെന്ന് സംശയമുണ്ടെന്ന് അനൂപ് പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോൾ രണ്ടുപേർ പിന്തുടർന്നെത്തി ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞു. എന്നാൽ, നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് അനൂപ് പറഞ്ഞു.

Latest Stories

സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലെയും യാത്രി നിവാസുകളിലെയും മുറിവാടക കുത്തനെ ഉയര്‍ത്തി; വര്‍ദ്ധന ഇരട്ടിയില്‍ അധികം; പൊതുജനങ്ങള്‍ക്ക് ഇരുട്ടടി

'ബിജെപിക്കായി പണമെത്തി', ഹവാല പണമായി എത്തിയത് 41.4 കോടി; കൊടകര കുഴൽപ്പണക്കേസിൽ പൊലീസ് റിപ്പോർട്ട് പുറത്ത്

'2021 ൽ ബിജെപി സ്ഥാനാർത്ഥികൾക്ക് കൊടകര മോഡൽ പണം എത്തി'; ഇടപാട് നടന്നത് കെ സുരേന്ദ്രന്റെ നേതൃത്വത്തിലെന്ന് പ്രസീത അഴീക്കോട്

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ഏഴിടങ്ങളിൽ യെല്ലോ അലേർട്ട്

എന്റെ പയ്യനെ ചൊറിയുന്നോടാ, അമ്പയറുമാറായി കോർത്ത് രോഹിത് ശർമ്മ; വീഡിയോ കാണാം

"സിദാന് അന്ന് കിട്ടിയത് എട്ടിന്റെ പണി, ആ താരത്തിനോട് ഒരിക്കലും പൊറുക്കില്ല": മുൻ ഫ്രഞ്ച് ഇതിഹാസം

ആകര്‍ഷകത ഇല്ലാത്ത ബാറ്റര്‍, എന്നാല്‍ അയാളെ പുറത്താക്കാന്‍ എതിരാളികള്‍ ശരിക്കും വെള്ളം കുടിച്ചു

ശിവകാര്‍ത്തികേയന് സല്യൂട്ട്, ദുല്‍ഖറിനെ പിന്നിലാക്കി വമ്പന്‍ നേട്ടം; ഹിറ്റ് ആയി 'അമരന്‍', പിന്നാലെ കുതിച്ച്

നേട്ടം നൂറ് കോടി, ഇപ്പോഴും തിയേറ്ററുകളില്‍, ഇനി ഒ.ടി.ടിയിലും കാണാം; 'എആര്‍എം', ഒ.ടി.ടി സ്ട്രീമിംഗ് തീയതി പുറത്ത്

IND VS AUS: അവൻ സ്കിൽ ഉള്ള താരം, പക്ഷെ ഇത്തവണ കാണിച്ചുകൊടുക്കും; ഇന്ത്യൻ താരത്തെക്കുറിച്ച് മാർനസ് ലബുഷാഗ്നെ