അസദുദ്ദീൻ ഒവൈസിയുടെ വസതിക്കുനേരെ ആക്രമണം; ഇസ്രയേൽ അനുകൂല പോസ്റ്ററുകൾ പതിച്ചു

എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ ഡൽഹിയിലെ വസതിക്കുനേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം. വസതിയുടെ മുൻപിലെ ‘നെയിം ബോർഡ്’ കറുത്ത മഷിയൊഴിച്ച് നശിപ്പിച്ചു. നെയിം ബോർഡിൽ ഇസ്രയേൽ അനുകൂല പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. അര്‍ധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്.

പാര്‍ലമെന്‍റില്‍ ഒവൈസി എംപിയായി സത്യപ്രതിജ്ഞ ചെയ്തത് പലസ്തീന് ജയ് വിളിച്ചായിരുന്നു. ഇതിനെതിരെയാണ് സംഘത്തിന്റെ പ്രതിഷേധം. ‘ഇസ്രയേലിനൊപ്പം’ എന്നെഴുതിയിരിക്കുന്ന പോസ്റ്റർ അക്രമിസംഘം ഒവൈസിയുടെ വസതിക്ക് പുറത്ത് പതിപ്പിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

തന്റെ വസതിക്ക് നേരെ കറുത്ത മഷി ഉപയോഗിച്ച കാര്യം ഒവൈസി തന്നെ സമൂഹമാധ്യമമായ എക്‌സിൽ പങ്കുവച്ചിരുന്നു.

‘എൻ്റെ ഡൽഹി വസതി ലക്ഷ്യം വച്ചുള്ള ഇത്തരം പ്രവൃത്തികളുടെ എണ്ണം എത്രയായി എന്നു തന്നെ അറിയില്ല. ഡൽഹി പോലീസിന്റെ മൂക്കിന് താഴെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിനെ കുറിച്ച് ചോദിക്കുമ്പോൾ ഉദ്യോഗസ്ഥർ നിസഹായത പ്രകടിപ്പിക്കുകയാണ്.’ ഒവൈസി എക്‌സിൽ കുറിച്ചു. കൂടാതെ അമിത് ഷായുടെ മേൽനോട്ടത്തിലാണ് ഇത് നടക്കുന്നതെന്നും എംപിമാരുടെ സുരക്ഷാ ഉറപ്പുതരുമോ ഇല്ലയോ എന്ന് സ്പീക്കർ ഓം ബിർള പറയണമെന്നും ഒവൈസി കുറിപ്പിൽ ആവശ്യപ്പെട്ടു.

Latest Stories

അതിന് വേണ്ടി മാത്രം പ്രിയദർശൻ എന്റെ തലയിലൂടെ ഒരു കുപ്പി വെളിച്ചെണ്ണ കമഴ്ത്തി: തബു

നിറഞ്ഞൊഴുകിയ കണ്ണുകള്‍ക്കൊപ്പം കുറ്റബോധത്താല്‍ എന്റെ തല കുനിഞ്ഞു പോയി, കെട്ട ഹൃദയവുമായി പ്രതികരിക്കാതെ ഇരുന്നതിന് മാപ്പ്: ലക്ഷ്മിപ്രിയ

യൂറോ 2024 മൊമെന്റ് ഓഫ് ദി ഡേ: ക്രിസ്റ്റ്യാനോയെയും പോർചുഗലിനെയും രക്ഷിച്ച ഡിയാഗോ കോസ്റ്റ സേവ്

അവിഹിതമെന്ന സംശയത്തില്‍ കലയെ കൊന്ന് കുഴിച്ചുമൂടിയതോ? സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയത് മൃതദേഹാവശിഷ്ടങ്ങള്‍; രണ്ടാമത്തെ ടാങ്കും പരിശോധനയ്ക്കായി തുറന്നു

എഴുതി തള്ളാനാവില്ല; ക്രിസ്റ്റ്യാനോ റൊണാൾഡോ പോർചുഗലിനെ യൂറോ 2024ന്റെ വിജയത്തിലെത്തിക്കാനുള്ള 5 കാരണങ്ങൾ

പ്രിന്‍സിപ്പല്‍ രണ്ടുകാലില്‍ ക്യാമ്പസില്‍ കയറില്ല; കൊയിലാണ്ടിയില്‍ ഭീഷണിയുമായി എസ്എഫ്‌ഐ നേതാവ്

അപ്പ എന്നെ ​ഗുണ്ട ബിനു എന്നാണ് വിളിക്കാറ്: അന്ന ബെൻ

'എനിക്ക് ഷാരൂഖിന്റെ മടിയില്‍ ഇരിക്കണ്ട, ഐശ്വര്യയുടെ മടിയില്‍ ഇരിക്കണം..'; 'ദേവ്ദാസ്' സെറ്റിലെ ഓര്‍മ്മകളുമായി ഷര്‍മിന്‍

'പറഞ്ഞതെല്ലാം വസ്തുത, ഒഴിവാക്കിയ പരാമർശങ്ങൾ പുനഃസ്ഥാപിക്കണം'; സ്പീക്കർക്ക് രാഹുലിന്റെ കത്ത്

തനിക്ക് മറികടക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള താരം?; വെളിപ്പെടുത്തി നെയ്മര്‍