ഡിഎംകെ സര്‍ക്കാര്‍ തികഞ്ഞ പരാജയം; തമിഴ്‌നാട്ടില്‍ ക്രമസമാധാനനില തകര്‍ന്നു; ജനങ്ങള്‍ക്ക് സുരക്ഷയില്ല; സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിജയ്

തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തമിഴക വെട്രി കഴക അധ്യക്ഷനും നടനുമായ വിജയ്. തമിഴ്‌നാട്ടില്‍ ക്രമസമാധാനനില തകര്‍ന്നു. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വിജയ് പറഞ്ഞു. ചെന്നൈയിലെ കലൈഞ്ജര്‍ സെന്റനറി സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടറര്‍ക്ക് കുത്തേറ്റ സംഭവത്തിലായിരുന്നു വിജയിയുടെ അതിരൂക്ഷ പ്രതികരണം.

പകല്‍ സമയത്ത് തന്നെ നടുക്കുന്ന കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നു. ഡോക്ടര്‍ക്ക് കുത്തേറ്റത് ഞെട്ടിക്കുന്ന സംഭവമാണ്. ഡിഎംകെ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. ജനങ്ങളുടെ സുരക്ഷയെ കുറിച്ച് അവര്‍ ചിന്തിക്കുന്നു പോലുമില്ലെന്നും വിജയ് കുറ്റപ്പെടുത്തി.

ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും വിജയ് ആവശ്യപ്പെട്ടു.
പ്രമുഖ ഓങ്കോളജിസ്റ്റും അസോസിയേറ്റ് പ്രഫസറും ആയ ബാലാജിയെ വിഘ്‌നേഷ് എന്നയാളാണ് ഏഴുതവണ കത്തികൊണ്ടു കുത്തിയത്. തന്റെ അമ്മയായ കാഞ്ചനയ്ക്ക് നല്‍കിയ ചികില്‍സയില്‍ അതൃപ്തനായിരുന്ന വിഘ്‌നേഷ് ഒപി റൂമില്‍ വച്ച് ഡോക്ടറുടെ ചെവി, നെഞ്ച്, നെറ്റി, തല, വയര്‍ എന്നിവിടങ്ങളില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.

സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികള്‍ക്കെതിരേ കടുത്ത ശിക്ഷ നല്‍കണമെന്നും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കണം. അതേസമയം, തമിഴ്നാട്ടില്‍ ഡോക്ടര്‍മാര്‍ക്ക് പോലും സുരക്ഷയില്ലാത്ത നിലയില്‍ ക്രമസമാധാന നില തകര്‍ന്നിരിക്കയാണെന്ന് പി.എം.കെ. നേതാവ് അന്‍പുമണി രാമദാസ് ആരോപിച്ചു.

ഡോക്ടര്‍ ബാലാജി ജഗന്നാഥിന്റെ ആരോഗ്യസ്ഥിതി അറിയാന്‍ അണ്ണാ ഡി.എം.കെ. മുന്‍ മന്ത്രിമാരായ ഡി. ജയകുമാര്‍, സി. വിജയഭാസ്‌കരന്‍, കടമ്പൂര്‍ രാജു എന്നിവര്‍ ഗിണ്ടി ആശുപത്രിയിലെത്തി. ഡോ: ബാലാജി ജഗനാഥിനെ സന്ദര്‍ശിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ