ബലാത്സംഗ ശ്രമം; പ്രതിയോട് സ്ത്രീകളുടെ വസ്ത്രങ്ങൾ കഴുകാൻ കോടതി ഉത്തരവ്

ബിഹാറിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതിക്കെതിരെ വിചിത്രമായ ശിക്ഷയുമായി മധുബനിയിലെ ഒരു കോടതി. പ്രതിക്ക് ജാമ്യം അനുവദിച്ച കോടതി പ്രതിയോട് ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ ആറ് മാസത്തോളം അലക്കി ഇസ്തിരിയിടണം എന്ന് ഉത്തരവിട്ടു.

ഇര ഉൾപ്പെടെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ സൗജന്യമായി കഴുകാമെന്ന വ്യവസ്ഥയിൽ പ്രതിയായ ലാലൻ കുമാർ സാഫിക്ക് ജഞ്ജർപൂർ കോടതിയിലെ എഡിജെ അവിനാഷ് കുമാർ ജാമ്യം അനുവദിച്ചു.

ബലാത്സംഗ ശ്രമത്തിന്റെ പേരിൽ 20 കാരനായ അലക്കുകാരനെ ഏപ്രിലിലിലാണ് കസ്റ്റഡിയിലെടുത്തത്.

പ്രതിക്ക് വെറും 20 വയസ്സു മാത്രമേ പ്രായമുള്ളൂ എന്നും മാപ്പ് നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിയുടെ അഭിഭാഷകർ വാദിച്ചു. പ്രതി തന്റെ തൊഴിലിലൂടെ സമൂഹത്തെ സേവിക്കാൻ തയ്യാറാണെന്നും അഭിഭാഷകർ പറഞ്ഞു. ചൊവ്വാഴ്ച കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.

തുണി അലക്കുന്നതിനും ഇസ്തിരിയിടുന്നതിനും പുറമേ, 10,000 രൂപ വീതം രണ്ട് ആൾജാമ്യവും നൽകാൻ കോടതി പ്രതിയോട് ആവശ്യപ്പെട്ടു. അതേസമയം, പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും അന്വേഷണം പൂർത്തിയാക്കുകയും ചെയ്തു. ഒത്തുതീർപ്പിനുള്ള അപേക്ഷയും ഇരുപക്ഷവും തമ്മിൽ കൈമാറി.

ആറുമാസത്തെ സൗജന്യ സേവനത്തിനുശേഷം, ഗ്രാമത്തിലെ സർപ്പഞ്ചോ അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥനോ നൽകുന്ന സൗജന്യ സേവനത്തിനുള്ള സർട്ടിഫിക്കറ്റ് പ്രതി കൈമാറണം.

ജഞ്ജർപൂർ എഡിജെ അവിനാഷ് കുമാറിന്റെ കോടതി ഇത്തരം വിചിത്രമായ വിധികൾ മുൻപും പ്രസ്താവിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റിൽ, ലോക്ക്ഡൗൺ സമയത്ത് സ്കൂളുകൾ തുറന്നു എന്ന കുറ്റത്തിന് ഒരു അധ്യാപകനോട് ഗ്രാമത്തിലെ കുട്ടികളെ സൗജന്യമായി പഠിപ്പിക്കാൻ ജഡ്ജി ഉത്തരവിട്ടിരുന്നു.

Latest Stories

വിജിലൻസ് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ, എഡിജിപി അജിത് കുമാറിന് അതിനിർണായകം

ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും, ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മീ ചുറ്റളവില്‍ റെഡ് സോണ്‍, തലസ്ഥാന നഗരിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം

അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു, ഇന്ത്യയുടെ തിരിച്ചടിയില്‍ 40ഓളം പാക് സൈനികരും കൊല്ലപ്പെട്ടു, 9 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നും പ്രതിരോധ സേന

ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങള്‍ മാത്രം, ഇന്ത്യയുടെ തിരിച്ചടി കൃത്യവും നിയന്ത്രിതവും, ഒമ്പതിലധികം തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറിലധികം ഭീകരരെ വധിച്ചു

INDIAN CRICKET: അവന് പകരം മറ്റൊരാള്‍ അത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാവും, ആ താരം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തത്, തുറന്നുപറഞ്ഞ് മുന്‍താരം

യുക്രൈനുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് പുടിന്‍; പോസിറ്റിവ് തീരുമാനം, പക്ഷേ ആദ്യം വെടിനിര്‍ത്തല്‍ എന്നിട്ട് ചര്‍ച്ചയെന്ന് സെലന്‍സ്‌കി

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരായ 4 പേർക്ക് ദാരുണാന്ത്യം

ഞാൻ ഓടി നടന്ന് ലഹരിവിൽപ്പന നടത്തുകയല്ലല്ലോ, പൈസ തരാനുള്ള നിർമാതാക്കളും മറ്റുള്ളവരുമാണ് എന്നെക്കുറിച്ച് പറയുന്നത്: ശ്രീനാഥ് ഭാസി