മദ്യപിച്ച് കാറില്‍ കറക്കം, പിന്നാലെ മര്‍ദ്ദനം; ഭീഷണിപ്പെടുത്തി മൂത്രം കുടിപ്പിക്കാന്‍ ശ്രമം; വ്യവസായിയുടെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസ്

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രാജസ്ഥാന്‍ സ്വദേശിയായ വ്യവസായിയെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ജൂണ്‍ 14ന് ആയിരുന്നു വ്യവസായിക്കെതിരെ ആക്രമണം നടന്നത്. വിജയനഗരത്തില്‍ താമസിച്ചിരുന്ന ഭഗവാന്‍ റാമിന് നേരെയാണ് ആക്രമണമുണ്ടായത്.

ജൂണ്‍ 14ന് ഭഗവാന്‍ റാമിന്റെ രാജസ്ഥാനിലെ രണ്ട് സുഹൃത്തുക്കള്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് എത്തിയിരുന്നു. തുടര്‍ന്ന് മൂന്ന് പേരും ഒരുമിച്ച് മദ്യപിക്കുകയും കാറില്‍ യാത്ര ചെയ്യുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് സുഹൃത്തുക്കള്‍ റാമുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നത്. ഇരുവരുടെയും ഭാര്യമാര്‍ക്ക് റാം അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം.

ഇതേ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഭഗവാന്‍ റാമിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ റാമിനെ ഇരുവരും ചേര്‍ന്ന് കുപ്പിയില്‍ നിറച്ച മൂത്രം കുടിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. റാമിനെ മര്‍ദ്ദിച്ച ദൃശ്യങ്ങളും ഇവര്‍ പകര്‍ത്തിയിരുന്നതായാണ് പരാതി. മര്‍ദ്ദിച്ച സംഭവം പുറത്ത് അറിയിച്ചാല്‍ വധിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

വിജനമായ പ്രദേശത്ത് റാമിനെ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. മര്‍ദ്ദന വിവരം റാം പുറത്ത് പറയാന്‍ തയ്യാറായിരുന്നതുമില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം റാമിനെ മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ പ്രതികള്‍ പുറത്തുവിട്ടതോടെയാണ് വ്യവസായി പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതോടെ ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ