അമിത വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ വിഫലം; എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

മംഗളൂരുവില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി പ്രകൃതി ഷെട്ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയത്. ബെലഗാവി ജില്ലയിലെ അത്താനി സ്വദേശിനി ആയിരുന്നു പ്രകൃതി.

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് പെണ്‍കുട്ടി ചാടിയത്. അമിത വണ്ണത്തെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷവും നിരാശയുമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. അമിത വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ വിഫലമായതാണ് പെണ്‍കുട്ടി മാനസിക സംഘര്‍ഷത്തിലകപ്പെടാന്‍ കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇത് സംബന്ധിച്ച വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്. എംബിബിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തന്റെ അമിത വണ്ണം എല്ലാ കാര്യങ്ങള്‍ക്കും വിലങ്ങുതടിയായി. തടി കുറയ്ക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായി. ഇതേ തുടര്‍ന്നുള്ള ദുഃഖമാണ് തന്നെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതെന്നും പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിക്കുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.

Latest Stories

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം