വിഭജനത്തിന്റെ ഭാഗമായി ജീവൻ ത്യാഗം ചെയ്യേണ്ടിവന്ന ആളുകളുടെ ഓർമ്മയ്‌ക്കായി എല്ലാവർഷവും ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
‘വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ല. വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരങ്ങൾ പലായനം ചെയ്യപ്പെടുകയും അനേകർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കും’- മോദി ട്വിറ്റ് ചെയ്തു.
ഈ ദിനം വിവേചനത്തിൽ നിന്നും, വിദ്വേഷത്തിൽ നിന്നും മുക്തരാകാൻ നമ്മെ പ്രചോദിപ്പിക്കുക മാത്രമല്ല, മറിച്ച് സമൂഹിക ഐക്യം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും നമ്മെ പ്രോത്സാഹിപ്പിക്കുമെന്നും മോദി പറഞ്ഞു.
സാമൂഹിക വിഭജനത്തിന്റെയും വൈര്യത്തിന്റെയും വിഷം ഇല്ലാതാക്കുന്നതിനും സാമൂഹിക ഐക്യം, മാനുഷിക ശാക്തീകരണം തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിനും ഈ വിഭജന ഭീതിയുടെ അനുസ്മരണ ദിനം ഓർമിപ്പിക്കുമെന്ന് മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു.