പൊലീസ് കസ്റ്റഡിയിലെ ക്രൂരമർദ്ദനം, തമിഴ്‌നാട്ടിൽ ഓട്ടോ ഡ്രൈവർ മരിച്ചു

പൊലീസ് കസ്റ്റഡിയിൽ വച്ചുള്ള ക്രൂരമർദ്ദനത്തിന്റെ മറ്റൊരു കേസ് കൂടി തമിഴ്‌നാട്ടിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. പൊലീസ് കസ്റ്റഡിയിൽ ശാരീരിക പീഡനത്തെ തുടർന്ന് ഒരു ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 15 ദിവസത്തിന് ശേഷം മരിച്ചു.

മരിച്ച ഓട്ടോ ഡ്രൈവർ എൻ കുമരേശനെ ഭൂമി തർക്ക കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് വിളിപ്പിച്ചതായി ബന്ധു പറഞ്ഞു. കസ്റ്റഡിയിൽ പൊലീസ് ഇയാളെ മർദ്ദിച്ചുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഒരു ദിവസത്തെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം, കുമരേശൻ വീട്ടിൽ തിരിച്ചെത്തി, ഇദ്ദേഹം ആരോടും അധികം സംസാരിച്ചില്ല. പിന്നീട് കുമരേശൻ രക്തം ഛർദ്ദിക്കാൻ തുടങ്ങി, സുരണ്ടായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് തിരുനെൽവേലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

കുമരേശന്റെ വൃക്കയ്ക്കും പ്ലീഹയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ഭൂമി തർക്ക കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ് നടത്തിയ ക്രൂരതയെക്കുറിച്ച് കുമരേശൻ വെളിപ്പെടുത്തി.

പൊലീസ് സ്റ്റേഷനുള്ളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ആരോടും പറയരുതെന്നും പുറത്തുപറഞ്ഞാൽ തന്റെ പിതാവിനെ ഉപദ്രവിക്കുമെന്ന് പൊലീസുകാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും കുമരേശൻ പറഞ്ഞു.

കുമരേശന്റെ മരണശേഷം ഇന്നലെ വൈകുന്നേരം നീതി ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധ പ്രകടനം നടത്തി. ഐപിസി സെക്ഷൻ 174 (3) പ്രകാരം രണ്ട് പൊലീസുകാർ, സബ് ഇൻസ്പെക്ടർ ചന്ദ്രശേഖർ, കോൺസ്റ്റബിൾ കുമാർ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ