Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

സര്‍ക്കാര്‍ ഒാഫീസില്‍ ആരും ഉദ്യോഗസ്ഥരുടെ കാല് പിടിക്കരുത്; മേലുദ്യോഗസ്ഥന്റെ തകര്‍പ്പന്‍ ഓര്‍ഡര്‍

, 11:04 am

സര്‍ക്കാര്‍ ഓഫീസുകളിലെ പാദസേവ ഒഴിവാക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ച് ശ്രദ്ധേയനായിരിക്കുകയാണ് ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാലു പിടിക്കുന്നതില്‍ നിന്ന് ഓഫീസുകളിലെത്തുന്ന സാധാരണക്കാരെ രക്ഷിക്കണമെന്നാണ് രാജേഷ് കുമാര്‍ പാണ്ഡെ എന്ന ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കാലുപിടുത്തം നിരോധിച്ചിരിക്കുന്നു എന്ന ലഘുലേഖ അദ്ദേഹത്തിന്റെ വകുപ്പിലെ ഓഫിസുകളില്‍ ജനങ്ങള്‍ കാണുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രാജേഷ് കുമാര്‍ പാണ്ഡെയുടെ നടപടി ഞെട്ടലാണുണ്ടാക്കിയത്. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടറുടെ ഓഫിസിലാണ് അസാധാരണ നടപടിയുണ്ടായത്.

തനിക്കുണ്ടായ അനുഭവത്തില്‍ നിന്നുമാണ് ഇത്തരമൊരു നിര്‍ദേശം നന്‍കാന്‍ തീരുമാനമെടുത്തതെന്നും രാജേഷ് കുമാര്‍ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ എല്ലാ വകുപ്പുകളിലേക്കും ഈ നിര്‍ദേശം നടപ്പിലാക്കണമെന്നും അദ്ദേഹം പറയുന്നു.

പണ്ടു മുതലേ നിലനിന്ന ഹിന്ദു സംസ്‌കാരം ആണെങ്കില്‍ പോലും തങ്ങളേക്കാള്‍ മുതിര്‍ന്ന ഒരു അധ്യാപകനോ അധ്യാപികയോ തങ്ങളുടെ കാലു പിടിക്കുന്നത് എങ്ങനെ മര്യാദയാകുമെന്ന് മനസ്സിലാകുന്നില്ല. ഇതൊരു തരം അമിത ആദരവോ അമിത വിധേയത്വമോ ആണ് കാണിക്കുന്നതെന്നും രാജേഷ് കുമാര്‍ വ്യക്തമാക്കി.

ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിക്കുന്നതിനോളം പരിഹാസ്യമായ മറ്റൊരു നടപടി വേറെയില്ലെന്നറിയാം. പക്ഷെ ഈ വൃത്തികെട്ട ശീലം മാറ്റാന്‍ മറ്റെതേങ്കിലും വഴികള്‍ നിര്‍ദേശിച്ചാല്‍ സ്വീകരിക്കാമെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.

Advertisement