ലെബനനിലുള്ളവര്‍ അടിയന്തരമായി രാജ്യം വിടണം; എംബസിയുമായി ബന്ധപ്പെടണം; ഇന്ത്യയിലുള്ളവര്‍ തിരിച്ചുപോകരുത്; ഇസ്രയേലിന്റെ കരയാക്രമണ ഭീഷണിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

ലബനനെതിരെ ഇസ്രയേല്‍ രൂക്ഷമായ ആക്രമണം അഴിച്ചുവിടാന്‍ തുടങ്ങിയതോടെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും ലെബനനിലുള്ളവര്‍ ഉടന്‍തന്നെ രാജ്യം വിടണമെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ലബനനിലേക്ക് യാത്ര ചെയ്യരുതെന്നും ലബനനില്‍ തന്നെ തുടരേണ്ടി വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ബെയ്‌റൂട്ടിലുള്ള ഇന്ത്യന്‍ എംബസി അറിയിച്ചു. ലബനനിലുള്ളവര്‍ അടിയന്തരമായി എംബസിയുമായി ബന്ധപ്പെടാനും നിര്‍ദേശമുണ്ട്.

കഴിഞ്ഞ ദിവസം ലബനനില്‍ കരയാക്രമണത്തിന് തയാറെടുക്കുകയാണെന്ന് ഇസ്രയേല്‍ സൈനിക മേധാവി പറഞ്ഞിരുന്നു. ഇതോടെയാണ് പൗരന്‍മാര്‍ക്ക് ഇന്ത്യ ജാഗ്രത നിര്‍ദേശം നല്‍കിയത്.
ഹിസ്ബുള്ളക്കെതിരെ ലബനനില്‍ കരയാക്രമണത്തിന് തയാറെടുക്കാന്‍ സൈന്യത്തോട് നിര്‍ദേശിച്ച് ഇസ്രേലി സൈനിക മേധാവി ജനറല്‍ ഹെര്‍സി ഹാലെവിയാണ് രംഗത്തെത്തിയിരിക്കുന്നത്.. ലബനനില്‍ കരയാക്രമണത്തിനു മുന്നോടിയായിട്ടാണ് വ്യോമാക്രമണങ്ങള്‍ നടത്തുന്നത്.

ഇസ്രേലി സേന ലബനനില്‍ പ്രവേശിക്കുന്നതിനുള്ള വഴിയൊരുക്കുന്നതുവരെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം തുടരുമെന്ന് ലബനീസ് അതിര്‍ത്തിയിലുള്ള ഇസ്രേലി സൈനികരോട് അദ്ദേഹം പറഞ്ഞു. ഹിസ്ബുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ഇസ്രയേലില്‍നിന്ന് ഒഴിപ്പിച്ചുമാറ്റിയ ഇസ്രേലി പൗരന്മാരെ തിരികെ എത്തിക്കലാണ് സൈന്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ യുദ്ധം ഹിസ്ബുള്ളക്കെതിരെയാണെന്നും ലെബനനെതിരെയോ അവിടുത്തെ ജനങ്ങള്‍ക്കെതിരെയോ അല്ലെന്ന് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഇസ്രയേല്‍ നടപടി ഇറാന്‍ പിന്തുണയ്ക്കുന്ന സായുധ സംഘത്തിനെതിരെയാണ്.

വ്യോമാക്രമണം നടക്കുന്ന സ്ഥലങ്ങളില്‍ നിന്നും ഇപ്പോള്‍ ദയവായി ഒഴിഞ്ഞുപോകണം. സൈനിക നടപടി അവസാനിക്കുമ്പോള്‍ സുരക്ഷിതമായി വീടുകളിലേക്ക് തിരിച്ചെത്താമെന്ന് നെതന്യാഹു വ്യക്തമാക്കി.

ലെബനന് നേരെ നടത്തിയ വ്യോമാക്രമണത്തിനുശേഷം പുറത്തുവിട്ട വീഡിയോയിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലെബനനിലെ ജനങ്ങളെ ഹിസ്ബുള്ള മനുഷ്യകവചമായി ഉപയോഗിക്കുകയാണ്. ജനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ് ഹിസ്ബുള്ളയെന്നും അദേഹം പറഞ്ഞു.

Latest Stories

കർണാടക പോലീസിന്റെ അകമ്പടിയിൽ അർജുന്റെ അന്ത്യയാത്ര നാട്ടിലേക്ക്; ഷിരൂരിൽ വാഹനം നിർത്തി ഇടും

അന്‍വറിനെ വിരട്ടിയാലും ബന്ധം മുറിച്ചാലും തീരുമോ ഈ കറ?

"സഞ്ജു സാംസൺ എന്റെ ടീമിൽ വേണം, ചെക്കൻ വേറെ ലെവലാണ്"; മലയാളി താരത്തെ ടീമിലേക്ക് ആവശ്യപ്പെട്ട് ഇന്ത്യൻ സൂപ്പർ താരം; ബിസിസിഐ തീരുമാനം ഇങ്ങനെ

പിണറായിയെ പ്രതിരോധിക്കല്‍ മാത്രമായി ചുരുങ്ങിയോ പാര്‍ട്ടി പ്രവര്‍ത്തനം?; അന്‍വറിനെ വിരട്ടിയാലും ബന്ധം മുറിച്ചാലും തീരുമോ ഈ കറ?

ഒരു വിക്കറ്റ് എടുത്തപ്പോൾ സഹതാരങ്ങൾ ആദ്യം അഭിനന്ദിച്ചു, പിന്നെ ആവശ്യം ഉണ്ടായിരുന്നോ എന്ന് ചോദിച്ച് ട്രോളി; ഇന്ത്യൻ താരത്തിന് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാത്തത്

രാജ് കുന്ദ്രയുടെ നീല ചിത്ര നായിക അറസ്റ്റില്‍; പോണ്‍ താരത്തെ കുടുക്കി മുംബൈ പൊലീസ്

ആ പാവം കന്നടക്കാരി പെണ്‍കുട്ടിയെ നോവിച്ച് ഡിവോഴ്‌സ് ചെയ്തു, പിന്നെ അമൃതയെ കെട്ടി..; ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ചെടികളുടെ വളർച്ച ദിവസങ്ങൾക്കുള്ളിൽ ഇരട്ടിയാക്കുന്ന 'ഇലക്ട്രോണിക് മണ്ണ്'!

ഞാൻ ബിഎസ്‌സി പഠിച്ചതാണ്, ഒന്നും ഉപകാരപ്പെട്ടില്ല, പഠിച്ചതിനെ കുറിച്ച് അറിയുകയുമില്ല: അമിതാഭ് ബച്ചൻ

"ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും ഞാൻ ഒരുപാട് പാഠങ്ങൾ പഠിച്ചു": സഹ താരത്തിന്റെ വാക്കുകൾ ഇങ്ങനെ