അവധേഷ് പ്രസാദിനെ ഡെപ്യൂട്ടി സ്പീക്കറാക്കണം; ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറായി സമാജ്‌വാദി പാര്‍ട്ടി എംപി അവധേഷ് പ്രസാദിനെ നിയമിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അവധേഷ് പ്രസാദിന്റെ വിജയം ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചാണ് അവധേഷ് ലോക്‌സഭയിലെത്തിയത്.

ബിജെപിയുടെ ലല്ലു സിംഗ് ആയിരുന്നു ഫൈസാബാദില്‍ അവധേഷിനെതിരെ മത്സരിച്ചത്. ഫൈസാബാദിലെ തോല്‍വി ബിജെപിയ്ക്കുള്ളില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് ആയുധമായിരുന്നു അയോധ്യ രാമക്ഷേത്രം. അതിനാല്‍ തന്നെ മണ്ഡലത്തിലെ തോല്‍വി ബിജെപിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യം സംബന്ധിച്ച് പ്രതികരിക്കാന്‍ ഇതുവരെ എന്‍ഡിഎ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ലോക്‌സഭയില്‍ 2019 മുതല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിഞ്ഞുകിടക്കുകയാണ്. 17ാം ലോക്‌സഭയിലും ഡെപ്യൂട്ടി സ്പീക്കര്‍ ഉണ്ടായിരുന്നില്ല. ഡെപ്യൂട്ടി സ്പീക്കര്‍ പദവിയില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ എന്‍ഡിഎ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

എന്‍ഡിഎയ്ക്ക് പ്രതിരോധം സൃഷ്ടിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് അവധേഷിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് അവധേഷിന്റെ പേര് നിര്‍ദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Latest Stories

'ഇടപെടൽ ശ്രദ്ധയോടെ വേണം, കരുതി പ്രതികരിക്കണം'; തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന്റെ ശക്തി വർധിച്ചെന്ന് മുഖ്യമന്ത്രി

റഷ്യ, ഓസ്ട്രിയ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി; വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച

ധനുഷിന്റെ ക്യാപ്റ്റൻ മില്ലറിന് അന്താരാഷ്ട പുരസ്കാര നേട്ടം

ജാർഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ഹേമന്ത് സോറൻ; ഇൻഡ്യ മുന്നണി നേതാക്കൾ ചടങ്ങിൽ

'നഷ്ടപരിഹാരം നൽകിയിട്ടില്ല, രക്തസാക്ഷി പദവിയുമില്ല'; രാജ്നാഥ് സിങ് പറഞ്ഞത് കള്ളമെന്ന് കൊല്ലപ്പെട്ട അഗ്നിവീറിന്റെ കുടുംബം

സംഘപരിവാര്‍ അനുകൂലികളെ തിരുകി കയറ്റി; എസ്എന്‍ഡിപിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം

മമ്മൂക്ക ബാക്ക് സ്റ്റേജിലെത്തി അഭിനന്ദിച്ചു..: ടിനി ടോം

ഹത്രസ് അപകടം: 6 പേർ അറസ്റ്റിൽ, പിടിയിലായവരിൽ രണ്ട് സ്ത്രീകളും; ഭോലെ ബാബ ഒളിവിൽ

അമിത വേഗതയിലെത്തിയ കാറിടിച്ച് കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം; ഇടിച്ചിട്ട ശേഷം വാഹനം നിറുത്താതെ പോയി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഒടുവിൽ ലോകത്തിലെ ആദ്യത്തെ എഐ വസ്ത്രവും എത്തി!