അയോദ്ധ്യ കേസില്‍ ചരിത്രവിധിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സമാധാനവും ശാന്തതയും നിലനിർത്താൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും രാജ്‍നാഥ് സിംഗ് പ്രതികരിച്ചു.
വര്‍ഷങ്ങള്‍ നീണ്ടുനിന്ന അയോദ്ധ്യ കേസില്‍ നിര്‍ണായക വിധിയാണ് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായത്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്നും മുസ്ലിംകള്‍ക്ക് പകരം ഭൂമി നല്‍കാമെന്നുമുള്ള വിധിയാണ് കോടതി പ്രസ്താവിച്ചത്.
അതേസമയം തർക്കഭൂമി ഏതെങ്കിലും കക്ഷികൾക്ക് വിട്ടു കൊടുക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലാകും ക്ഷേത്രം പണിയേണ്ടതെന്നുമാണ് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതി വിധി പൂര്‍ണമായും തള്ളിയ സുപ്രീം കോടതി ക്രമസമാധാനം ഉറപ്പു വരുത്തണമെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്നും വ്യക്തമാക്കി.