അയോദ്ധ്യ രാമ ക്ഷേത്രത്തിലെ തൂപ്പുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; കേസില്‍ എട്ട് പേര്‍ അറസ്റ്റില്‍

അയോദ്ധ്യ രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരിയായ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ എട്ട് പേര്‍ അറസ്റ്റില്‍. തൂപ്പുജോലിക്കാരിയായ യുവതി കോളേജ് വിദ്യാര്‍ത്ഥിനിയാണ്. യുവതിയെ വീട്ടിലെത്തിക്കാമെന്ന് അറിയിച്ച് കേസിലെ ഒന്നാം പ്രതിയായ വനാഷ് ചൗധരിയും സുഹൃത്തുക്കളും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായാണ് പരാതി.

വനാഷ് ചൗധരിയും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതിയുള്ളത്. ഓഗസ്റ്റ് 16ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിലെത്തിക്കാമെന്ന് അറിയിച്ച് യുവതിയെ ഒരു ഗസ്റ്റ് ഹൗസിലെത്തിച്ച് വനാഷും സുഹൃത്തുക്കളും ചേര്‍ന്ന് പീഡീപ്പിച്ചതായാണ് പരാതിയുള്ളത്.

വനാഷും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ശേഷം ഇയാളുടെ മൂന്ന് സുഹൃത്തുക്കളെ കൂടി അവിടേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ മൂന്ന് പേര്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു. ഭീഷണിപ്പെടുത്തിയായിരുന്നു പ്രതികള്‍ കുറ്റകൃത്യം ചെയ്തതെന്ന് പരാതിക്കാരി പറയുന്നു.

പൊലീസില്‍ പരാതി നല്‍കിയാല്‍ കൊലപ്പെടുത്തുമെന്നായിരുന്നു പ്രതികള്‍ അതിജീവിതയെ അറിയിച്ചത്. ഓഗസ്റ്റ് 25ന് വീണ്ടും പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ടു. ഇതോടെ വാഹനത്തില്‍ നിന്ന് യുവതി ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി