Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് പറയാനാവില്ല; മോദിക്കെതിരെ ഒളിയമ്പുമായി ബാബാ രാംദേവ്

, 11:23 am

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നത് എളുപ്പമല്ലെന്ന് യോഗ ഗുരു ബാബാ രാംദേവ്. അടുത്ത പ്രധാനമന്ത്രി ആരാണെന്ന് പറയുക അത്ര എളുപ്പമല്ലെന്നും അദേഹം പറഞ്ഞു.

ഞാന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കില്ല. ഞാന്‍ ആരെയും പിന്തുണക്കുകയോ എതിര്‍ക്കുകയോ ചെയ്യില്ല. നമ്മള്‍ ഹിന്ദു ഇന്ത്യ ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. ഞങ്ങള്‍ ഒരു ആത്മീയ ഇന്ത്യയും ലോകവും ഉണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് രാംദേവ് പറഞ്ഞു.

മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നാലയൊണ് രാംദേവിന്റെ പ്രസ്താവന. ബാബാ രാംദേവിന്റെ പ്രസ്താവന ബിജെപിയുടെ കേന്ദ്രനേതൃത്വത്തെ സമ്മര്‍ദമാക്കിയിട്ടുണ്ട്.

Advertisement