പതഞ്ജലി പരസ്യ കേസിൽ ബാബ രാംദേവും ബാൽ കൃഷ്ണയും നേരിട്ട് ഹാജരാകണം; കടുപ്പിച്ച് സുപ്രീംകോടതി

പതഞ്ജലി പരസ്യ കേസിൽ ബാബ രാംദേവിനോടും പതഞ്ജലി എംഡി ബാൽ കൃഷ്ണനോടും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി. തെറ്റിദ്ധരിപ്പിക്കുന്ന പതഞ്ജലി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്ക് എതിരെ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്നാണ് നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടത്.

പതഞ്ജലി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് നൽകിയെങ്കിലും ഇവരാരും പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീംകോടതി മുന്നോട്ട് പോവുകയായിരുന്നു.

എല്ലാ കാര്യങ്ങളും കൃത്യമായി ബോധിപ്പിച്ചില്ലെങ്കിൽ കര്‍ശന നടപടിയുണ്ടാകുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിട്ടും പതഞ്ജലിയുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും കോടതിക്ക് ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ബാബ രാംദേവിനോടും ബാൽ കൃഷ്ണയോടും നേരിട്ട് ഹാജരാകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടത്.

Latest Stories

കോഴിക്കോട് ഡിഎംഒ സ്ഥാനത്തേക്കുള്ള കസേരകളിയില്‍ വീണ്ടും ട്വിസ്റ്റ്; ഡോ രാജേന്ദ്രന്‍ വീണ്ടും കോഴിക്കോട് ചുമതലയേല്‍ക്കും

'രോഹിത്തിന് താല്പര്യം ഇല്ലെങ്കില്‍ വിരമിക്കേണ്ട, പക്ഷേ ക്യാപ്റ്റന്‍സി എങ്കിലും ഒന്ന് ഒഴിഞ്ഞു കൊടുക്കണം'

കൊച്ചിയില്‍ വീട്ടുടമസ്ഥയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; പിന്നാലെ ലൈംഗിക ചുവയോടെ പെരുമാറ്റം; എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

'നാരായണീന്റെ മൂന്നാണ്മക്കള്‍' ജനുവരിയില്‍ തിയേറ്ററുകളിലേക്ക്

2024: സ്വര്‍ണ്ണത്തിന്റെ സുവര്‍ണ്ണവര്‍ഷം!; ഗ്രാമിന് 5800 രൂപയില്‍ തുടങ്ങി 7000ന് മേലേ എത്തിയ സ്വര്‍ണവില; കാരണമായത് യുദ്ധമടക്കം കാര്യങ്ങള്‍

"എന്നെ വിറപ്പിച്ച ബോളർ ആ പാക്കിസ്ഥാൻ താരമാണ്"; വമ്പൻ വെളിപ്പെടുത്തലുമായി സച്ചിൻ ടെൻഡുൽക്കർ

തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവം; കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി; 'ഒറ്റക്കൊമ്പന്‍' ആരംഭിച്ചു

BGT 2024: ജയ്‌സ്വാളിനെ പുറത്താക്കി ഞാൻ മടുത്തു, ഇന്ന് വേറെ ആരെങ്കിലും അവന്റെ വിക്കറ്റ് എടുക്ക്; ഓസ്‌ട്രേലിയൻ ബോളർമാർ വേറെ ലെവൽ

ഇന്‍സ്റ്റഗ്രാം റീച്ച് കിട്ടാന്‍ 'മാര്‍ക്കോ'യുടെ ലിങ്ക്; വ്യാജ പതിപ്പ് പ്രചരിപ്പിച്ച യുവാവ് പിടിയില്‍