ബാബർ അയോദ്ധ്യ സന്ദർശിക്കുകയോ പള്ളി പണിയുകയോ ചെയ്തിട്ടില്ല; ഹിന്ദു കക്ഷികൾ സുപ്രീം കോടതിയിൽ

മുഗൾ ചക്രവർത്തി ബാബർ അയോദ്ധ്യ സന്ദർശിക്കുകയോ 1528- ൽ “രാം ജൻഭൂമി-ബാബറി പള്ളി” സ്ഥലത്ത് പള്ളി പണിയാൻ ക്ഷേത്രം പൊളിക്കാൻ ഉത്തരവിടുകയോ ചെയ്തിട്ടില്ലെന്ന് ഹിന്ദു സംഘടന ബുധനാഴ്ച സുപ്രീം കോടതിയിൽ വാദിച്ചു.

കേസിൽ ഒരു മുസ്ലിം പാർട്ടി സമർപ്പിച്ച വ്യവഹാരത്തിലെ പ്രതിയായ അഖിൽ ഭാരതീയ ശ്രീ രാം ജന്മ ഭൂമി പുനരുധാർ സമിതി, “” തുസുക്-ഇ-ബാബൂരി” അഥവാ “ബാബർനാമ “, “ഹുമയുന്നാമ”, “അക്ബർനാമ”, “” തുസുക്-ഇ-ജഹാംഗിരി “” തുടങ്ങിയ ചരിത്രപുസ്തകങ്ങളെ പരാമർശിച്ചു കൊണ്ടാണ്, ഇവയിലൊന്നും ബാബറി മസ്ജിദിന്റെ നിലനിൽപ്പിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്ന കാര്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഉയർത്തിക്കാട്ടിയത്.

ഈ പുസ്തകങ്ങളിൽ, പ്രത്യേകിച്ചും ആദ്യത്തെ മുഗൾ ചക്രവർത്തി ബാബറുടെ കമാൻഡറായിരുന്ന മിർ ബാക്കിയുടെ “ബാബർനാമ”യിൽ, അയോദ്ധ്യയിൽ ക്ഷേത്രത്തിന്റെ നാശത്തെ കുറിച്ചോ ബാബറി പള്ളി നിർമ്മാണത്തെ കുറിച്ചോ സംസാരിച്ചിട്ടില്ല എന്ന് ഹിന്ദു കക്ഷികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.എൻ മിശ്ര പറഞ്ഞു. പതിറ്റാണ്ടുകൾ പഴക്കമുള്ള കേസിൽ, സുപ്രീം കോടതിയിൽ പതിനാലാം ദിവസം വാദം തുടരുകയാണ്.

“ബാബർ അയോദ്ധ്യയിൽ പ്രവേശിച്ചില്ല, അതിനാൽ എ ഡി 1528- ൽ ക്ഷേത്രം തകർക്കാനും പള്ളി പണിയാനും അദ്ദേഹത്തിന് അവസരമില്ല. മാത്രമല്ല മുഗൾ ചക്രവർത്തിയുടെ കമാൻഡറായി മിർ ബാക്കി എന്ന് പേരുള്ള ആരും ഉണ്ടായിരുന്നില്ല എന്നും പി.എൻ മിശ്ര ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് എ നസീർ എന്നിവരടങ്ങുന്ന ബെഞ്ചിനോട് പറഞ്ഞു.

അയോദ്ധ്യയിലെ ആക്രമണത്തിന് നേതൃത്വം നൽകിയ കമാൻഡറല്ല മിർ ബാക്കി എന്ന് പറഞ്ഞ മിശ്രയോട് ഈ ചരിത്രഗ്രന്ഥങ്ങളെ പരാമർശിച്ച് എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നതെന്ന് ബെഞ്ച് ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് മുസ്ളിങ്ങളുടെ കാര്യത്തിൽ ഇതുവരെയുള്ള ആദ്യത്തെ ചരിത്രഗ്രന്ഥമാണ് “ബാബർനാമ”, മറുപടിയായി അഭിഭാഷകൻ പറഞ്ഞു ഇതിനെ ഉദ്ധരിച്ചാണ് ക്ഷേത്രം പള്ളിയായി പ്രഖ്യാപിക്കണമെന്ന് അവർ പറയുന്നത്. എന്നാൽ ഈ വാദം നിരാകരിക്കാൻ പ്രതി ഭാഗം അഭിഭാഷകനായ ഞാൻ ആഗ്രഹിക്കുന്നു.

“ഏതെങ്കിലും കെട്ടിടം ഒരു പള്ളിയായി പ്രഖ്യാപിക്കണമെങ്കിൽ, ബാബർ ആ സ്ഥലത്തെ “വക്കിഫ്” (സ്ഥലത്തെ കുറിച്ച് അറിവുള്ള, സന്ദർശിച്ച ആൾ) ആണെന്ന് അവർ തെളിയിക്കേണ്ടതുണ്ട്.” ചക്രവർത്തിയുടെ 18 വർഷത്തെ ജീവിതത്തെ കുറിച്ചാണ് ബാബർനാമ പ്രതിപാദിക്കുന്നതെന്നും എന്നാൽ അയോദ്ധ്യയിലെ ഒരു പള്ളിയെ കുറിച്ചും സംസാരിക്കുന്നില്ലെന്നും മാത്രമല്ല, പള്ളി പണിയാൻ ഉത്തരവിട്ടപ്പോൾ രാജാവ് ആഗ്രയിലായിരുന്നുവെന്നും മിശ്ര പറഞ്ഞു.

Latest Stories

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍