മോദിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന 'പി. എം മോദി'സിനിമയ്ക്ക് പിന്നാലെ ദൂരൂഹ ചാനല്‍ 'നമോ ടിവി'യ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് 

പ്രധാനമന്ത്രിയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയുടെ റിലീസിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് നരേന്ദ്രമോദിയ്ക്ക് വേണ്ടി പി ആര്‍ പണിയെടുക്കുന്ന നമോ ടി വിയ്ക്കും ബാധകമെന്ന് കമ്മീഷന്‍. ആര്‍ട്ടിക്കിള്‍ 324 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് നടപടി.മോദിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന സിനിമയായ “പി എം മോദി” തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ റിലീസ് ചെയ്യരുതെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് ടിവിയ്ക്കും നിരോധനം  ഏര്‍പ്പെടുത്തിയത്. ദുരൂഹമായ സാഹചര്യത്തിലാണ് ചാനല്‍ സംപ്രേഷണം ആരംഭിച്ചതും വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതും.

വെള്ളിയാഴ്ച രാജ്യവ്യാപകമായി സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അപ്രതീക്ഷിത നടപടി. നേരത്തെ, സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യത്തില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് ആരംഭിക്കും മുമ്പ് സിനിമ തിയേറ്ററുകളിലെത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ നീക്കം. വിവേക് ഒബ്‌റോയി മോദിയായെത്തുന്ന ചിത്രത്തില്‍ ബോമന്‍ ഇറാനി, മനോജ് ജോഷ്, സറീന വഹാബ്, ബര്‍ഖ ബിഷ്ട്, ദര്‍ശന്‍ റവാല്‍, അക്ഷദ് ആര്‍ സലൂജ, സുരേഷ് ഒബ്‌റോയ്, അഞ്ചന്‍ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യതിന്‍ കാര്യേക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ തുടങ്ങിയ നമോ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു

മോദിയുടെ ലോഗോയും പ്രസംഗങ്ങളും സംപ്രേഷണം ചെയ്യുന്ന ചാനലിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ടിവിയുടെ പ്രൊമോട്ടര്‍മാര്‍ എന്നാണ് വാര്‍ത്തകള്‍. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ചാനല്‍ പ്രവര്‍ത്തനം തുടങ്ങിയതെന്നും വാര്‍ത്തകള്‍ നല്‍കുന്നതെന്നുമായിരുന്ന നമോ ടിവിയ്ക്കെതിരെയുള്ള പ്രധാന വിമര്‍ശനം.
ചാനലില്‍ നിരീക്ഷക സമിതിയുടെ അനുമതി ലഭിച്ചിട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 31 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നമോ ചാനല്‍ ഉദ്ഘാടനം ചെയ്തത്. റഫേലില്‍ തിരിച്ചടിയാകുന്ന വിധിയും ഇന്ന് തന്നെയാണ് സുപ്രീം കോടതിയില്‍ നിന്നു വന്നത്. റഫാലില്‍ ചോര്‍ന്ന് കിട്ടിയി രേഖകളും സ്വീകാര്യമാണെന്നായിരുന്ന കോടതിയുടെ വിധി. ഹിന്ദു ദിനപത്രം വാര്‍ത്തയായി നല്‍കിയ രേഖകള്‍ കോടതി പരിഗണിക്കരുതെന്നായിരുന്നു സര്‍ക്കാരിന്റെ അപേക്ഷ. ഇതോടെ 30000 കോടി രൂപയുടെ അഴിമതിയുള്ള വിവാദ ഇടപാടില്‍ മോദിയിലേക്കും അന്വേഷണം വന്നേക്കുമെന്ന ആശങ്കയിലാണ് ബിജെപി.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി