സംഘർഷ സാദ്ധ്യത; ഷിൻഡേയുടെ തട്ടകമായ താനെയിൽ നിരോധനാ‍ജ്ഞ

മഹാരാഷ്ട്ര താനെയിൽ രാഷ്ട്രീയ റാലികൾക്കും കൂട്ടായ്മകൾക്കും വിലക്ക്. ഏക്നാഥ് ഷിൻഡേയുടെ തട്ടകമായ താനെയിൽ നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു. ഭരണ പ്രതിസന്ധി ശക്തമാകുന്നതിനിടെയാണ് താനെയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചത്. വിമതർക്കെതിരെ കർശന നടപടികളുമായാണ് മഹാ വികാസ് അഗാഡി സഖ്യം മുന്നോട്ടു പോകുന്നത് .

അതേസമയം, ഏക്‌നാഥ് ഷിൻഡെയെ അടക്കമുള്ള വിമത നേതാക്കളെ അയോഗ്യരാക്കുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് ശിവസേനയുടെ തീരുമാനം. വിമത ക്യാമ്പിലുള്ള സഞ്ജയ് റായ്മുൽക്കർ, ചിമാൻ പാട്ടീൽ, രമേശ് ബോർനാരെ, ബാലാജി കല്യാൺകർ എന്നിവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഡെപ്യൂട്ടി സ്പീക്കർക്ക് നോട്ടീസ് നൽകിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

മറ്റു 16 എംഎൽഎമാരോട് തിങ്കളാഴ്ചക്കകം നിലപാട് വ്യക്തമാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്ധവ് താക്കറെ അനുനയശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഏക്‌നാഥ് ഷിൻഡെ വഴങ്ങാൻ തയ്യാറായിരുന്നില്ല. എൻസിപി അധ്യക്ഷൻ ശരദ് പവാറും, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും ഉദ്ധവിനോട് സംസാരിച്ചിരുന്നു.

അവസാനം വരെ കൂടെനിൽക്കുമെന്ന് ഇരുവരും ഉറപ്പ് നൽകിയതോടെയാണ് ഉദ്ധവ് താക്കറെ വിമതർക്കെതിരെ കർശന നടപടിയുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചത്. അതേസമയം വിമതനേതാവ് ഏക്‌നാഥ് ഷിൻഡെ ഗുവാഹതിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വിമതപക്ഷത്തിന്റെ ഭാവി തീരുമാനങ്ങൾ അതിന് ശേഷം പ്രഖ്യാപിക്കുമെന്നാണ് വിവരം

Latest Stories

കൊല്ലത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; തൃശൂര്‍ ധ്യാന കേന്ദ്രത്തില്‍ സുരക്ഷിതയെന്ന് പൊലീസ്

ഇന്ത്യൻ കായിക മേഖലയുടെ മുഖച്ഛായ മാറ്റാൻ അർജന്റീന; നിരവധി തൊഴിൽ അവസരങ്ങൾ; സംഭവം ഇങ്ങനെ

Adiós, Rafa! ഒരു ഫെയറിടേൽ പോലെ അവസാനിക്കുന്ന കരിയർ

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ് തുടരുന്നു; അന്താരാഷ്ട്ര വിലയെ സ്വാധീനിക്കുന്നത് ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍

ജാർഖണ്ഡിൽ മികച്ച പോളിംഗ്; ഗ്രാമീണ മേഖലകളിലടക്കം ശക്തമായ തിരക്ക്, നേട്ടമാകുമെന്ന് എൻഡിഎയും ഇന്ത്യ സഖ്യവും

ഹാർദിക്കും തിലകിനും സഞ്ജുവിനും വമ്പൻ കുതിപ്പ്, ടി 20 റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ നേട്ടം; ആരാധകർക്ക് സന്തോഷം

ഡെപ്യൂട്ടി തഹസില്‍ദാര്‍ പിടിയിലായത് കൈക്കൂലി വാങ്ങുന്നതിനിടെ; വിജിലന്‍സ് പിടികൂടിയത് പ്രവാസിയില്‍ നിന്ന് പണം വാങ്ങുമ്പോള്‍

ആ ക്ലൈമാക്‌സിനോട് എനിക്ക് എതിര്‍പ്പായിരുന്നു, ഇതും പറഞ്ഞ് പ്രിയദര്‍ശനുമായി വഴക്കുണ്ടായി: ജഗദീഷ്

ഗ്വാട്ടിമലയിലെ തോട്ടങ്ങള്‍ ഇലപ്പേനുകള്‍ കീഴടക്കി; ഏലംമൂടുകള്‍ പിഴുതുമാറ്റി മറ്റു വിളകള്‍ പരീക്ഷിക്കുന്നു; കോളടിച്ച് കേരളത്തിലെ കര്‍ഷകര്‍; സ്വപ്‌നവിലയായ 3500 മറികടക്കാന്‍ സുഗന്ധറാണി

റഷ്യയുടെ ആണവനയ മാറ്റം, പിന്നാലെ യൂറോപ്പില്‍ ആണവഭീതി! യുക്രെയ്ന്റെ തലസ്ഥാനത്തെ യുഎസ് എംബസി അടച്ചു; യുദ്ധത്തിന് തയ്യാറെടുക്കാൻ പൗരന്മാർക്ക് ലഘുലേഖകള്‍ നൽകി നാറ്റോ രാജ്യങ്ങൾ