പത്മാവതല്ല, നിരോധിക്കേണ്ടത് പീഡനവും പെണ്‍ഭ്രൂണഹത്യയും ; കര്‍ണി സേനയ്ക്കെതിരേ ആഞ്ഞടിച്ച് ബോളിവുഡ് താരം

പത്മാവത് സിനിമയുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ബോളിവുഡ് നടി രേണുക ഷഹാനെ രംഗത്ത്. പത്മാവത് അല്ല, പീഡനവും ലൈംഗിക അതിക്രമവും പെണ്‍ ഭ്രൂണഹത്യയുമാണ് നിരോധിക്കേണ്ടത് എന്നായിരുന്നു രേണുകയുടെ പ്രതികരണം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

പത്മാവത് റിലീസ് ചെയ്യരുതെന്ന് എഴുതിയ ബാനറുമായി നില്‍ക്കുന്ന കര്‍ണി സേന പ്രവര്‍ത്തകരുടെ ചിത്രവും, പ്ലക്കാര്‍ഡും പിടിച്ച് നില്‍ക്കുന്ന തന്റെ ചിത്രവുമാണ് രേണുക പോസ്റ്റ് ചെയ്തത്. പീഡനം നിരോധിക്കുക, പെണ്‍ ഭ്രൂണഹത്യ നിരോധിക്കുക, ലൈംഗിക അതിക്രമം നിരോധിക്കുക എന്നിങ്ങനെയുള്ള വാചകങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ച് നില്‍ക്കുന്ന രേണുകയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനകം വൈറലായിക്കഴിഞ്ഞു.

https://www.facebook.com/photo.php?fbid=10155499122546656&set=pcb.10155499122991656&type=3&theater

Read more

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം ഈ മാസം 25നാണ് തിയറ്ററുകളിലെത്തുക. സിനിമ പ്രദര്‍ശിപ്പിക്കരുതെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോഴും അക്രമങ്ങള്‍ തുടരുകയാണ്. കര്‍ണിസേന പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രത്തില്‍ മാറങ്ങള്‍ വരുത്തിയും പേര് മാറ്റിയുമാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ഹരിയാനയില്‍ സിനിമ പ്രദര്‍ശിപ്പിക്കാനിരുന്ന തിയറ്റര്‍ അക്രമിസംഘം അടിച്ചുതകര്‍ത്തു. മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളിലെ ഗവണ്‍മെന്റുകള്‍ പദ്മാവതിന്റെ റിലീസ് നിരോധിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി അത് റിലീസ് ചെയ്യണമെന്ന പുതിയ ഉത്തരവിറക്കിയിരുന്നു.