നോട്ട് നിരോധനത്തിന്റെ മറവില്‍ രാജ്യത്തെ നല്ലൊരു പങ്ക് എ ടി എമ്മുകള്‍ക്കും ബാങ്കുകള്‍ അപ്രഖ്യാപിതമായി താഴിട്ടു. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ ആശയകുഴപ്പത്തില്‍ സത്യത്തില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയായിരുന്നു ബാങ്കുകള്‍.
പല എ ടി എമ്മുകളും പ്രത്യേകിച്ച് ഗ്രാമങ്ങളിലുളളവ അക്കാലത്ത് താത്കാലികമായി അടയ്ക്കുകയും പിന്നെ തുറക്കാതിരിക്കുകയും ചെയ്യുകയായിരുന്നു.ഇങ്ങനെ ഇടപാടുകാരെ ബുദ്ധിമുട്ടിക്കുന്ന ബാങ്കുകള്‍ക്ക് മൂക്കുകയറിടാന്‍ റിസര്‍വ്വ് ബാങ്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. എ ടി എമ്മില്‍ നിന്ന് പണം ലഭിച്ചില്ലെങ്കില്‍ ബാങ്ക് നഷ്ടപരിഹാരം അഥവാ പിഴ നല്‍കേണ്ടി വരും.
കാലിയായ എ ടി എമമ്മുകളില്‍ മൂന്ന് മണിക്കൂറിനകം പണം നിറയ്ക്കണമന്നൊണ് ചട്ടമെന്നിരിക്കെയാണ് ബാങ്കുകള്‍ ദിവസങ്ങളും മാസങ്ങളും ഇത് പൂട്ടിയിടുന്നത്. ഇത് അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബി ഐ നിര്‍ദേശം നല്‍കിയെന്ന് ഡി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. പലപ്പോഴും ബാങ്കിന്റെ അലസതയാണ് കാലിയായ എടിഎമ്മുകള്‍ക്ക് കാരണം. ഇത് അവസാനിപ്പിക്കുകയാണ് ഉദേശ്യം.