പുല്‍വാമ ആക്രമണം നടക്കുമ്പോള്‍ 'ചൗകിദാര്‍' ബീഫ് ബിരിയാണി തിന്ന് ഉറങ്ങുകയായിരുന്നോ: മോദിക്കെതിരേ ആഞ്ഞടിച്ച് ഉവൈസി

പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് അസദുദ്ദീന്‍ ഉവൈസി. പുല്‍വാമയില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നോ എന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി ചോദിച്ചു.

ബാലകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ബോംബ് വര്‍ഷിച്ചു. വ്യോമാക്രമണത്തില്‍ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് 300 മൊബൈല്‍ ഫോണുകള്‍ കിട്ടിയെന്ന് ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് പറയുന്നു.

നിങ്ങള്‍ക്ക് ബാലാകോട്ടിലെ 300 മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനായി. എന്നാല്‍ നിങ്ങളുടെ മൂക്കിനു താഴെക്കൂടെ പുല്‍വാമയിലേക്ക് കടത്തിയ 50 കിലോഗ്രാം ആര്‍ഡിഎക്‌സ് കണ്ടു പിടിക്കാനായില്ല. പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ചോദിക്കുകയാണ്. ആ സമയം നിങ്ങള്‍ ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നോ ഉവൈസി വിമര്‍ശിച്ചു.

രാജ്യത്ത് രണ്ട് ദേശീയ പാര്‍ട്ടികള്‍ ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ താന്‍ എതിര്‍ക്കും. കാരണം ഒരു ദേശീയ പാര്‍ട്ടി ബി.ജെ.പിയാണ്. മറ്റേത് 1.5 ബി.ജെ.പിയാണ്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല ഉവൈസി പറഞ്ഞു. ഹൈദരാബാദില്‍ നിന്നാണ് ലോക്‌സഭയിലേക്ക് ഉവൈസി മത്‌സരിക്കുന്നത്. രാജ്യത്തിന്റെ മതേതരത്വവും സാഹോദര്യവും ഇല്ലാതാക്കള്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് തന്റെ മത്‌സരമെന്നാണ് ഉവൈസിയുടെ നിലപാട്.

അതേസമയം, സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസില്‍ സ്വാമി അസീമാനന്ദയടക്കമുള്ള 4 പ്രതികളെ വെറുതെവിട്ട വിധിക്കെതിരേ ചൗകിദാറെന്ന് സ്വയം പേരിട്ടിരിക്കുന്ന നരേന്ദ്ര മോദി അപ്പീല്‍ നല്‍കുമോ എന്നും ഉവൈസി വെല്ലുവിളിച്ചു. നിങ്ങള്‍ എന്ത് തരത്തിലുള്ള കാവല്‍ക്കാരനാണ്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ 25 ഇന്ത്യക്കാരുമുണ്ട്. നിങ്ങളെങ്ങനെയാണ് ചൗകിദാറായത്. ഹൈദരാബാദില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം ചോദിച്ചു.

ഡല്‍ഹിയില്‍നിന്നു പാക്കിസ്ഥാനിലെ ലാഹോറിലേക്കു പോകുകയായിരുന്ന സംഝോത എക്‌സ്പ്രസ് തീവണ്ടിയില്‍ നടന്ന സ്‌ഫോടനത്തില്‍ 70 ഓളം പേരാണു കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഭൂരിഭാഗവും പാക്കിസ്ഥാന്‍ സ്വദേശികളായിരുന്നു. 2007 ഫെബ്രുവരി 18നാണ് ഹരിയാനയിലെ പാനിപ്പത്തിനടുത്ത് ട്രെയിനില്‍ സ്‌ഫോടനമുണ്ടായത്. പാക്കിസ്ഥാനിലേക്കു കടക്കും മുന്‍പ് ഇന്ത്യയിലെ അവസാന റെയില്‍വേ സ്റ്റേഷനായ അഠാരിയിലേക്കു പോകുകയായിരുന്നു ട്രെയിന്‍.

മൊഴി നല്‍കാന്‍ അവസാനനിമിഷമെത്തിയ പാക് സ്വദേശിയുടെ ആവശ്യം നേരത്തേ കോടതി തളളിയിരുന്നു. സ്വാമി അസീമാനന്ദ, സംഘപരിവാര്‍ പ്രവര്‍ത്തകരായ ലോകേഷ് ശര്‍മ, കമാല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി എന്നിവരാണു കേസില്‍ വിചാരണ നേരിട്ടത്. ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തിലും ജമ്മുവിലെ രഘുനാഥ് ക്ഷേത്രത്തിലുമുണ്ടായ ബോംബ് സഫോടനത്തിനു പ്രതികാരമായി സംഝോത എക്‌സ്പ്രസില്‍ പ്രതികള്‍ ബോംബ് വച്ചുവെന്നാണ് എന്‍ഐഎ കേസ്. മുഖ്യപ്രതികളില്‍ ഒരാളായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനില്‍ ജോഷിയെ പിന്നീടു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സന്ദീപ് ഡാന്‍ഗെ, റാംജി എന്ന രാമചന്ദ്ര കലസാന്‍ഗ്ര, അമിത് എന്നീ പ്രതികള്‍ ഒളിവിലാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം