പ്രധാനമന്ത്രി പദവി ലക്ഷ്യമിടുന്നെന്ന ആരോപണം നിഷേധിച്ച് മുൻ ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ. ഇന്ന് നടന്ന വിശ്വാസ് വോട്ടെടുപ്പിൽ മഹാസഖ്യം വിജയം നേടിയിരുന്നു. തനിക്ക് പ്രധാനമന്ത്രിയാകാൻ ലക്ഷ്യമില്ലെന്നും അങ്ങനെ ഒരു ലക്ഷ്യത്തിൽ അല്ല താൻ മുന്നണിയിൽ നിന്ന് പുറത്തുവന്നതെന്നും നിടീഷ് കുമാർ വ്യക്‌തമാക്കി. തനിക്ക് മുഖ്യമന്ത്രി പോലും ആളാകാൻ താത്പര്യം ഇല്ലായിരുന്നു എന്നും നിർബന്ധിച്ച് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുപ്പിക്കുകയായിരുന്നു എന്നും നിറ്റീസ് കുമാർ പറഞ്ഞു.
നിയമസഭയിൽ നടന്ന നിയമസഭയിൽ നടന്ന ശബ്ദ വോട്ടെടുപ്പിലാണു നിതീഷ് സഖ്യം വിജയിച്ചത്. നിതീഷ് കുമാർ പ്രസംഗിക്കുന്നതിനിടയിൽ ബിജെപി അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയി. ബി.ജെ.പിയുടെ വാക്കൗട്ടിന് പിന്നാലെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ 160 വോട്ടുകള്‍ നേടി ഭൂരിപക്ഷം തെളിയിക്കുകയായിരുന്നു. 243 അംഗ സഭയാണ് ബിഹാറിലേത്.
ഉപമുഖ്യമന്ത്രിയ തേജസ്വി യാദവ് ബി.ജെ.പിക്കെതിരേ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ക്രിക്കറ്റ് ശൈലിയിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. ഈ കൂട്ടുകെട്ട് നീണ്ടുനില്കുമെന്നും ആരും റൺ ഔട്ട് ആകില്ലെന്നും പറഞ്ഞത്തിന്റെ കൂടെ ഇത് ഒരിക്കലും അവസാനിക്കാത്ത ഇന്നിങ്സ് ആയിരിക്കുമെന്ന് ഓര്മപെടുത്തുകയും ചെയ്തു.