ബാബർ കാലഘട്ടത്തിന് മുമ്പ് ഇന്ത്യയിലുള്ള എല്ലാവരും ഹിന്ദുക്കളായിരുന്നെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യ ഹിന്ദു ഭൂരിപക്ഷ പ്രദേശമാണെന്നും രാജ്യത്തിന് പുറത്ത് പ്രശ്‌നങ്ങൾ അനുഭവിക്കുന്ന ഹിന്ദുക്കളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 ചാനലിൽ സി.എ.എ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അസം മുഖ്യന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞുത്.
ഓരോ ഹിന്ദുവിൻറെയും വേരുകൾ ഇന്ത്യയാണ്. ബാബർ കാലഘട്ടത്തിന് യുഗത്തിന് മുമ്പ് എല്ലാവരും ഹിന്ദുക്കളായിരുന്നു. ഹിന്ദുത്വം ഒരു ജീവിതരീതിയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രനിർമ്മാണത്തെ കുറിച്ച് സംസാരിക്കുന്നവരെ വർഗീയമായി കാണുന്നത് എന്തുകൊണ്ടാണെന്ന് ശർമ ചോദിച്ചു. പഴയ ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുന്നതിൽ എന്താണ് തെറ്റ്, ഞങ്ങൾ ഹിന്ദുവാണ്, ഞങ്ങൾ ഹിന്ദുവായിരിക്കുമെന്നും ശർമ അവകാശപ്പെട്ടു.
ഹിന്ദുത്വം ഒരു ജീവിതരീതിയാണ്. എനിക്കോ മറ്റാർക്കെങ്കിലുമോ അത് എങ്ങനെ തടയാനാകും?. കാലങ്ങളായി അത് ഒഴുകിക്കൊണ്ടിരുന്നു. നമ്മളെല്ലാവരും ഹിന്ദുക്കളുടെ പിന്മുറക്കാരാണ്. ഒരു ക്രിസ്ത്യാനിയോ മുസ്ലിമോ ഹിന്ദുക്കളിൽ നിന്ന് ചില സമയങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഹിന്ദുത്വയെ നീക്കം ചെയ്യാൻ കഴിയില്ല കാരണം അത് ഒരാളുടെ വേരുകളിൽ നിന്നും മാതൃരാജ്യത്തിൽ നിന്നും ഉള്ളതാണെന്നും ശർമ്മ പറഞ്ഞു.