തെലങ്കാനയിലെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മുനുഗോഡ് നിയോജക മണ്ഡലത്തിലെ കോൺഗ്രസ് ഓഫീസിന് അജ്ഞാത സംഘം തീയിട്ടു. നവംബര്‍ മൂന്നിനാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഓഫീസിലുണ്ടായിരുന്ന സാധനങ്ങളിൽ ചിലതിന് നാശനഷ്ടം ഉണ്ടായി. പ്രതിപക്ഷ പാര്‍ട്ടികളാണ് സംഭവത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്തൊക്കെ സംഭവിച്ചാലും കോൺഗ്രസ് തന്നെ ജയിക്കുമെന്ന് പിസിസി അദ്ധ്യക്ഷന്‍ രേവന്ത് റെഡ്ഡി പറഞ്ഞു.
മണ്ഡലത്തിലെ എംഎല്‍എയായിരുന്ന രാജഗോപാല്‍ റെഡ്ഡി ബി.ജെ.പി യിൽ ചേർന്നതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലം നിലനിര്‍ത്തുന്നതിനായി കോൺഗ്രസ് ശ്രമിക്കുമ്പോൾ എന്ത് വിലകൊടുത്തും അത് തിരിച്ചുപിടിക്കാനാണ് മറ്റ് പാർട്ടികൾ ശ്രമിക്കുന്നത്.