രാമക്ഷേത്രം പണിയാൻ 20-30 വർഷമെടുക്കുമെന്ന് ആർ.എസ്.എസിന് അറിയാമായിരുനെന്നും മൂന്ന് പതിറ്റാണ്ടിനു ശേഷം സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നും ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു.
“നമ്മുടെ രാജ്യം “വസുധൈവ കുടുംബകം” എന്നതിൽ വിശ്വസിക്കുന്നു, അതായത് ലോകം നമ്മുടെ തറവാടാണ്. നമ്മുടെ ഈ സ്വഭാവം കൊണ്ട് എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കഴിയും. എല്ലാവരേയും ഒപ്പം കൊണ്ടുപോകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ന് ഒരു പുതിയ ഇന്ത്യയുടെ പുതിയ തുടക്കമാണ്,” അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്ത മോഹൻ ഭാഗവത് പറഞ്ഞു.