പൗരത്വ നിയമ പ്രതിഷേധക്കാരെ യു.പിയിലും അസമിലും പട്ടികളെ പോലെ വെടിവച്ചു കൊന്നതായി ബംഗാൾ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്; നിരുത്തരവാദപരമായ പ്രസ്താവനയെന്ന് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പൗരത്വ നിയമ പ്രതിഷേധത്തിന്റെ പേരിൽ പൊതു സ്വത്ത് നശിപ്പിച്ചവരെ പട്ടികളെ പോലെ വെടിവച്ചു കൊല്ലുമെന്നും ബംഗാളിലും അത് നടപ്പിലാക്കണമെന്നും വിവാദപരമായ പരാമർശം നടത്തിയ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിനെ വിമർശിച്ച് പാർട്ടി സഹപ്രവർത്തകനും കേന്ദ്രമന്ത്രിയുമായ ബാബുൽ സുപ്രിയോ. “ദിലീപ് ദാ പറഞ്ഞത് വളരെ നിരുത്തരവാദപരമാണ്,” ബാബുൽ സുപ്രിയോ തിങ്കളാഴ്ച പറഞ്ഞു.

ഒരു പാർടി എന്ന നിലയിൽ ദിലീപ് ഘോഷ് പറഞ്ഞ കാര്യങ്ങളുമായി ബിജെപിയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ഭാവനയിൽ നിന്നും പറഞ്ഞതാണിത് ഉത്തർപ്രദേശിലെയോ അസമിലെയോ ബിജെപി സർക്കാരുകൾ ഒരു കാരണവശാലും ആളുകളെ വെടിവച്ചുകൊല്ലാൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും ബംഗാൾ നേതാവിന്റെ പ്രസ്താവന വളരെ നിരുത്തരവാദപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരത്വ നിയമ വിരുദ്ധ പ്രതിഷേധത്തിന്റെ പേരിൽ പൊതു സ്വത്തുക്കൾ നശിപ്പിക്കുന്നവരെ ഉത്തർപ്രദേശിൽ ചെയ്തത് പോലെ വെടിവച്ച് കൊല്ലുമെന്ന് ഞായറാഴ്ച പശ്ചിമ ബംഗാൾ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ് ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ പശ്ചിമ ബംഗാളിൽ നടന്ന പൗരത്വ നിയമ ഭേദഗതി (സി‌എ‌എ) വിരുദ്ധ പ്രതിഷേധത്തിനിടെ റെയിൽ‌വേ സ്വത്തുക്കളും പൊതുഗതാഗതവും നശിപ്പിച്ചവർക്കെതിരെ “വെടിവയ്ക്കാത്തതിനും ലാത്തിചാർജ്ജിന് ഉത്തരവിടാത്തതിനും”പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നടന്ന ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ദിലീപ് ഘോഷ് മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ചു.

“അവർ നശിപ്പിക്കുന്ന പൊതു സ്വത്ത് ആരുടേതാണെന്നാണ് അവർ കരുതുന്നത്? അവരുടെ പിതാവ്? പൊതു സ്വത്ത് നികുതിദായകരുടെതാണ്. നിങ്ങൾ (മമത), അവർ നിങ്ങളുടെ വോട്ടർമാരായതിനാൽ ഒന്നും പറയുന്നില്ല. അസമിലും ഉത്തർപ്രദേശിലും ഞങ്ങളുടെ സർക്കാർ ഇത്തരം ആളുകളെ പട്ടികളെ പോലെ വെടിവച്ചു കൊന്നു, ”ദിലീപ് ഘോഷ് പറഞ്ഞു.

“പൊതു സ്വത്തിന് തീയിടുന്നവരുടെ പിതാവിന്റെ സ്വത്താണോ ഇത്? നികുതിദായകരുടെ പണത്തിൽ നിർമ്മിച്ച സർക്കാർ സ്വത്ത് എങ്ങനെ നശിപ്പിക്കും!” ദിലീപ് ഘോഷ് പറഞ്ഞു.

ഉത്തർപ്രദേശ്, അസം, കർണാടക സർക്കാരുകൾ ഈ ദേശവിരുദ്ധർക്ക് നേരെ വെടിയുതിർത്തത് (സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ) ശരിയായ നടപടിയാണ്.

തീകൊളുത്തുന്നതിലും പൊതു സ്വത്ത് നശിപ്പിക്കുന്നതിലും ഉൾപ്പെട്ടവരെ ഉത്തർപ്രദേശിനു സമാനമായ രീതിയിൽ വെടിവെക്കുമെന്ന് ബിജെപി നേതാവ് പറഞ്ഞു.

“അവർ ഇവിടെയെത്തും, എല്ലാ സൗകര്യങ്ങളും ആസ്വദിക്കുകയും രാജ്യത്തിന്റെ സ്വത്ത് നശിപ്പിക്കുകയും ചെയ്യും. ഇത് അവരുടെ സമീന്ദാരിയാണോ(ജന്മിത്വം)!” ദിലീപ് ഘോഷ് ചോദിച്ചു. ഹിന്ദു ബംഗാളികളുടെ താൽപ്പര്യങ്ങൾ അട്ടിമറിക്കുന്നവരെ തിരിച്ചറിയണമെന്നും ഘോഷ് ആവശ്യപ്പെട്ടു.

രാജ്യത്ത് രണ്ട് കോടി “മുസ്ലീം നുഴഞ്ഞുകയറ്റക്കാർ” ഉണ്ടെന്ന് ദിലീപ് ഘോഷ് അവകാശപ്പെട്ടു. ഒരു കോടി മാത്രം പശ്ചിമ ബംഗാളിലാണെന്നും മമത ബാനർജി അവരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ദിലീപ് ഘോഷ് ആരോപിച്ചു.

ജനങ്ങളെ അടിച്ചമർത്താൻ ബിജെപി നേതാവ് ദിലീപ് ഘോഷ് “ഭീഷണിപ്പെടുത്തുന്നവരുടെ ഭാഷ” ഉപയോഗിച്ചുവെന്ന് കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു ആരോപിച്ചു. അങ്ങനെയാണെങ്കിൽ ജെ.എൻ.യുവിൽ ആക്രമണം നടത്തിയ എബിവിപി / ബിജെപി ഗുണ്ടകളെ ഡൽഹി പൊലീസ് എന്തുകൊണ്ട് നായ്ക്കളെപ്പോലെ വെടിവച്ചില്ല, അദ്ദേഹം ട്വീറ്റ് ചെയ്തു.

Latest Stories

IPL 2025: ബുംറയോ ഏത് ബുംറ അവനെയൊക്കെ തൂക്കി ദൂരെയെറിഞ്ഞു, തിരിച്ചുവരവ് മാസാക്കി കരുൺ നായർ; ഇവനെയാണോ നമ്മൾ ഇത്രയും നാളും നൈസായി ഒഴിവാക്കിയതെന്ന് ആരാധകർ; ബിസിസിഐ ഇതൊക്കെ ഒന്ന് കാണുക

IPL 2025: ഹൃദയമൊക്കെ ഒകെ ആണ് കോഹ്‌ലി ഭായ്, മത്സരത്തിനിടെ ആശങ്കയായി വിരാടിന് നെഞ്ചുവേദന; സഞ്ജു ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

IL 2025: 170 നല്ല സ്കോർ തന്നെയായിരുന്നു, തോൽവിക്ക് കാരണമായത് ആ ഘടകം; മത്സരശേഷം സഞ്ജു സാംസൺ വിരൽ ചൂണ്ടിയത് അവരുടെ നേർക്ക്

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ വിജയ് സുപ്രീംകോടതിയില്‍; ഏപ്രില്‍ 16ന് കോടതി ഹര്‍ജി പരിഗണിക്കും

ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷ കാരണങ്ങളാല്‍; കോണ്‍ഗ്രസിനും സിപിഎമ്മിനും വേറെ പണിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

അനധികൃതമായി ഭൂമി കൈവശപ്പെടുത്തി; ഷെയ്ഖ് ഹസീനയ്ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ് കോടതി

MI VS DC: കുറുപ്പിന്റെ അല്ല രോഹിത്തിന്റെ കണക്ക് പുസ്തകം ആണ് മികച്ചത്, കണക്കിലെ കളിയിൽ വീണ്ടും ഞെട്ടിച്ച് ഹിറ്റ്മാൻ; അടുത്ത കളിയിൽ 20 കടക്കും എന്ന് ഉറപ്പ്; മുൻ നായകന് എയറിൽ തന്നെ

വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു; തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി വീണ്ടും വിവാദത്തില്‍

ലീഗ് വേദിയില്‍ ക്ഷമാപണവുമായി പിവി അന്‍വര്‍; ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ പതനത്തിന്റെ തുടക്കമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

സമരം പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകും; കേരളത്തിലെ ജനങ്ങള്‍ തങ്ങളോടൊപ്പമെന്ന് ആശ പ്രവര്‍ത്തകര്‍