ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ആക്രമണം റിപ്പോർട്ട് ചെയ്തു. പോളിംഗ് ഉദ്യോഗസ്ഥരെ ബൂത്തിലാക്കി മടങ്ങിയ ബസ് കത്തിച്ചു. പുരുളിയയിൽ പോളിംഗ് ഉദ്യോഗസ്ഥർക്കായി സജ്ജീകരിച്ച ബസാണ് അഗ്നിക്കിരയാക്കിയിരിക്കയത്.
പോളിംഗ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകി മടങ്ങുന്ന വഴിയാണ് ബസ് കത്തിച്ചത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ ബസ് ഡ്രൈവറുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്.
ഒരുകാലത്ത് മാവോയിസ്റ്റ് ശക്തികേന്ദ്രമായിരുന്ന ജംഗള്‍മഹല്‍ മേഖലയിലെ തുള്‍സിഡി ഗ്രാമത്തിലാണ് അക്രമം നടന്നത്. സമീപത്തെ വനത്തില്‍ നിന്ന് ഇറങ്ങിവന്ന ഏതാനും പേര്‍ ബസ് തടഞ്ഞുനിര്‍ത്തി കത്തിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.