ബംഗാളില്‍ പരക്കെ അക്രമം; മിഡ്നാപ്പൂരില്‍ വെടിവെയ്പിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്, കനത്ത പൊലീസ് സുരക്ഷ

അസം, ബംഗാൾ സംസ്ഥാനങ്ങളിലെ  നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബംഗാളില്‍ 14.28 ശതമാനവും അസമില്‍ 10.14 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ബംഗാളില്‍ പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമ മെദിനിപ്പൂരിലെ കെഷൈരിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് തങ്ങളുടെ പ്രവർത്തകനാണ് എന്നും പിന്നിൽ തൃണമൂൽ നേതാക്കളാണെന്നും ബിജെപി ആരോപിച്ചു. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. മംഗൾ സോറൻ എന്നയാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ മരണത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നാണ് കമ്മീഷൻ വിശദീകരണം.

കിഴക്കന്‍ മിഡ്നാപുരില്‍ വെടിവെയ്പ്പുണ്ടായതായും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പുരുലിയയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കൊടുത്ത് മടങ്ങുകയായിരുന്ന ബസിന് തീയിട്ടു. ഝാര്‍ഗ്രാമില്‍ സിപിഎം സ്ഥാനാര്‍ത്ഥി സുശാന്ത് ഘോഷിനെ ആക്രമിച്ച് കാറ് തകര്‍ത്തു. പോളിംഗ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം വിതരണം ചെയ്ത ശേഷം മടങ്ങിയ ബസ്സിനാണ് തീപിടിച്ചത്. ബസ് ഡ്രൈവർ പൊലീസ് കസ്റ്റഡിയിലാണ്.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ 12 മണിക്കും ബിജെപി നേതാക്കള്‍ 2 മണിക്കും തിരഞ്ഞെടുപ്പ് കമ്മീഷനെ കാണും. അസമിലെ 47-ഉം ബംഗാളിലെ 30-ഉം മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ