ഇന്ത്യയുടെ അതിവേഗ ട്രെയിന് നേരെ കല്ലേറ്; വന്ദേഭാരത് എക്സ്പ്രസിന്റെ ചില്ലുകള്‍ തകര്‍ന്നു; അക്രമം ആസൂത്രിതം; അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത വന്ദേഭാരത് എക്സ്പ്രസിനുനേരെ കല്ലേറ്. പശ്ചിമ ബംഗാളിലൂടെ നടത്തിയ ആദ്യ സര്‍വീസിനിട്ട് നേരെയാണ് കല്ലേറ് ഉണ്ടായിരിക്കുന്നത്. കല്ലേറില്‍ ട്രെയിനിന്റെ ജനല്‍ചില്ല് തകര്‍ന്നു. പശ്ചിമ ബംഗാളിലെ മാല്‍ഡ കുമര്‍ഗംഞ്ച് സ്റ്റേഷന് സമീപംവച്ചായിരുന്നു ആക്രമണം ഉണ്ടായത്.

ഡിസംബര്‍ 30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബംഗാളിന് വന്ദേ ഭാരത് എക്‌സ്പ്രസ് സമര്‍പ്പിച്ചത്. ഹൗറ-ന്യൂ ജല്‍പൈഗുരി റൂട്ടിലോടുന്ന ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്. രാജ്യത്ത് നിലവിലുള്ള ഏഴാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ്സാണിത്. ട്രെയിനിന്റെ സി-13 കോച്ചിന് നേരെയാണ് കല്ലേറുണ്ടായത്. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല. നടന്നത് ആസൂത്രിത ആക്രമണമാണെന്നും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും റെയില്‍വേ വ്യക്തമാക്കി.

വന്ദേ ഭാരത് സര്‍വീസ് ആരംഭിച്ചതോടെ വടക്കുകിഴക്കന്‍ ഭാഗത്തേക്കുള്ള കവാടമായ കൊല്‍ക്കത്തയ്ക്കും സിലിഗുരിക്കുമിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയും.. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് ഉണ്ടാവുക. ഏഴരമണിക്കൂര്‍കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാവും. രാവിലെ ആറുമണിക്ക് ഹൗറ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.30 ന് ന്യൂ ജല്‍പായ്ഗുരി സ്റ്റേഷനിലെത്തും, വടക്കന്‍ ബംഗാള്‍ സ്റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ഹൗറയിലെത്തും.

7.45 മണിക്കൂര്‍ കൊണ്ട് 564 കിലോമീറ്റര്‍ ദൂരം പിന്നിടുന്ന ബ്ലൂ ആന്‍ഡ് വൈറ്റ് ട്രെയിന്‍ റൂട്ടിലെ മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് മൂന്ന് മണിക്കൂര്‍ യാത്രാ സമയം ലാഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ബര്‍സോയ്, മാള്‍ഡ, ബോള്‍പൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് സ്റ്റോപ്പുകളുണ്ടാകും. വടക്കന്‍ ബംഗാളിലെയും സിക്കിമിലെയും ഹിമാലയത്തിലേക്ക് യാത്ര ചെയ്യുന്ന സാധാരണ യാത്രക്കാര്‍, തേയില വ്യവസായ എക്സിക്യൂട്ടീവുകള്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്ക് പുതിയ ട്രെയിന്‍ ഉപകാരപ്പെടും. അത്യാധുനിക സൗകര്യങ്ങളുള്ള ട്രെയിനില്‍ ഡ്രൈവര്‍മാര്‍ക്കുള്ള രണ്ട് കോച്ചുകള്‍ ഉള്‍പ്പെടെ 16 കോച്ചുകളാണുള്ളത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍