കമ്പനിയുടെ ലോഗോ പതിച്ച പേപ്പര്‍ ബാഗിന് പണം വാങ്ങി; ബെംഗളൂരുവിലെ സ്വീഡിഷ് സ്ഥാപനം യുവതിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കമ്പനിയുടെ ലോഗോ പതിച്ച പേപ്പര്‍ ബാഗിന് യുവതിയോട് പണം വാങ്ങിയ സ്വീഡിഷ് സ്ഥാപനത്തിന് പിഴയിട്ട് കോടതി. ബെംഗളൂരുവിലെ ഐകിയയുടെ ഷോറൂമിനെതിരെയാണ് സംഗീത ബോറ എന്ന യുവതി പരാതി നല്‍കിയത്. പേപ്പര്‍ ക്യാരി ബാഗിനായി യുവതിയില്‍നിന്ന് 20 രൂപയാണ് ബെംഗളൂരുവിലെ ഐകിയയുടെ ഷോറൂം ഈടാക്കിയത്.

സ്വീഡിഷ് ഫര്‍ണിച്ചര്‍ സ്ഥാപനമായ ഐകിയയില്‍ യുവതി കഴിഞ്ഞ വര്‍ഷം ഒക്ടോബറിറിലാണ് ഷോപ്പിങിനായി എത്തിയത്. വാങ്ങിയ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ക്യാരി ബാഗ് ആവശ്യപ്പെട്ടു. ജീവനക്കാരന്‍ ക്യാരി ബാഗിന് 20 രൂപ ചാര്‍ജ് ഈടാക്കി. ബാഗില്‍ കമ്പനിയുടെ ലോഗോ ഉണ്ടായിരുന്നു. ബാഗിന് വേറെ പണം നല്‍കിയത് ഇവര്‍ ചോദ്യം ചെയ്തു.

തുടര്‍ന്ന് യുവതി ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു. വിശദമായ വാദംകേട്ടശേഷമാണ് യുവതിക്ക് അനുകൂലമായ കോടതി വിധി പുറപ്പെടുവിച്ചത്. മാളുകളുടെയും വന്‍കിട സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സമീപനങ്ങളില്‍ കോടതി രൂക്ഷമായി പ്രതികരിക്കുകയും നഷ്ടപരിഹാരമായി 3000 രൂപ നല്‍കാനും നിര്‍ദേശിച്ചു.

Latest Stories

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമര്‍ അബ്ദുള്ള; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വിലയിരുത്തലുകള്‍

ഉള്ളിയില്‍ തൊട്ടാല്‍ പൊള്ളും; കനത്ത മഴയില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില

സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല; പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു; സൂര്യ പറഞ്ഞ മറുപടികേട്ട് ഞെട്ടി ആരാധകര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; തിരഞ്ഞെടുപ്പ് വരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

പണം വാഗ്ദാനം ചെയ്ത് ആളെക്കൂട്ടി, പിന്നാലെ പണത്തിന് പകരം ഭീഷണി; അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ഭീഷണി

നിന്റെ സഹായം വേണ്ട ഞങ്ങൾക്ക്, സർഫ്രാസിനെ വിരട്ടിയോടിച്ച് രവിചന്ദ്രൻ അശ്വിൻ; വിമർശനം ശക്തം

അമ്മയുടെ ഓഹരിക്കായി മക്കള്‍, വൈഎസ്ആര്‍ കുടുംബത്തിലെ ഓഹരി തര്‍ക്കം

ട്രെയിൻ യാത്രയ്ക്കിടെ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

'മെഗാസ്റ്റാർ മമ്മൂട്ടി' എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; വെളിപ്പെടുത്തി ശ്രീനിവാസൻ