വീണ്ടും ജനങ്ങളുടെ ഉച്ചിയിലടിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍; നമ്മ മെട്രോയില്‍ 42 ശതമാനം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കും; കെഎസ്ആര്‍ടിസിക്ക് പിന്നാലെ പൊതുഗതാഗതത്തെ തകര്‍ത്ത് നീക്കം

കര്‍ണാടകയിലെ ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കി സിദ്ധരാമയ്യ സര്‍ക്കാര്‍. ബംഗളൂരു നഗരത്തിലെ പ്രധാന പൊതുഗതാഗത സംവിധാനമായ നമ്മ മെട്രോയിലും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ്. 15 ശതമാനം ബസ് നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് നമ്മ മെട്രോയില്‍ 42 ശതമാനംവരെ നിരക്ക് വര്‍ധനവിന് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ബോര്‍ഡ് അംഗീകാരം നല്‍കിയത്.

കഴിഞ്ഞ ദിവസം നടന്ന നിരക്ക് നിര്‍ണയ കമ്മിറ്റി യോഗം മെട്രോ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന ബിഎംആര്‍സിഎല്‍ ബോര്‍ഡ് യോഗം ഈ ശിപാര്‍ശ അംഗീകരിക്കുകയായിരുന്നു. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് കര്‍ണാടക മെട്രോ നിരക്കില്‍ പരിഷ്‌കരണം വരുത്തുന്നത്.

നമ്മ മെട്രോയില്‍ നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്ക് 10 രൂപയും പരമാവധി നിരക്ക് 65 രൂപയുമാണ്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ പരമാവധി നിരക്ക് 90 രൂപയായി ഉയരും. തിരക്കുകൂടിയ സമയങ്ങളിലും തിരക്ക് കുറഞ്ഞ സമയങ്ങളിലും വ്യത്യസ്ത ചാര്‍ജ് ഈടാക്കും.

ഇപ്പോള്‍ മെട്രോ യാത്രക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നിട്ടുണ്ട്. സമിതി നിര്‍ദേശം നടപ്പാക്കിയാല്‍ നമ്മ മെട്രോയുടെ വരുമാനത്തില്‍ കുതിച്ചുചാട്ടമുണ്ടാകും. ഈ മാസം ആദ്യമാണ് കെഎസ്ആര്‍ടിസിയുടെ നിരക്ക് വര്‍ദ്ധനവ് നിലവില്‍ വന്നത്. 15 ശതമാനം നിരക്കുവര്‍ധനയാണ് നടപ്പായത്.

ഗതാഗത വകുപ്പിന് കീഴിലുള്ള കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍(കെഎസ്ആര്‍ടിസി), നോര്‍ത്ത് വെസ്റ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍(എന്‍ഡബ്ല്യുകെആര്‍ടിസി), കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍(കെകെആര്‍ടിസി), ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) എന്നീ മൂന്നു കോര്‍പ്പറേഷന്റെ ബസുകളിലും നിരക്കു വര്‍ധന നിലവില്‍ വന്നു. കോര്‍പ്പറേഷനുകളുടെ എല്ലാ തരം ബസുകളിലും നിരക്കുവര്‍ധനയുണ്ട്.

Latest Stories

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം; ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നത് ഒഴിവാക്കി, വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്നും ആവര്‍ത്തിച്ച് ട്രംപ്

ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട, ബ്ലാക്ക് മെയിലിങ് അതിവിടെ ചെലവാകില്ല, പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ഭസ്മമാക്കി, ഭീകരതയ്ക്ക് അര്‍ഹിച്ച മറുപടി നല്‍കാന്‍ രാജ്യത്തിനായി, ഈ വിജയം സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി

നിപ ആശങ്ക; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ്‌

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയത് കണ്ണിലേക്ക് ലേസര്‍ അടിച്ചതുകൊണ്ട്, ആരോപണവുമായി പാറമേക്കാവ് ദേവസ്വം

INDIAN CRIKET: കോഹ്‌ലിയും രോഹിതും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി കളിക്കുക ഈ ഈ സീരീസില്‍, ഉടനെയുണ്ടാകില്ല, എന്നാലും പ്രതീക്ഷയോടെ കാത്തിരിക്കാം

പാക് ആക്രമണത്തിന്റെ കുന്തമുന 'മിറാഷ്' ആകാശത്ത് വെച്ചുതന്നെ തകര്‍ത്ത് ഇന്ത്യ; മിറാഷ് ഫൈറ്റര്‍ ജെറ്റിന്റെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച് സ്ഥിരീകരണം

ദിലീപ് തുടരും..; പ്രിന്‍സിന്റെ കുടുംബം കളക്ഷനിലും പൊളി, റിപ്പോര്‍ട്ട് പുറത്ത്‌

'ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ആകാശ് സിസ്റ്റം ഉപയോഗിച്ചു, പാകിസ്ഥാന്‍റെ ചൈനീസ് മിസൈലുകൾ ലക്ഷ്യം കണ്ടില്ല'; ദൃശ്യങ്ങൾ പുറത്തുവിട്ട് സേന

INDIAN CRICKET: നിന്റെ കണ്ണീരും ആരും കാണാത്ത പോരാട്ടങ്ങളും കണ്ടത് ഞാന്‍ മാത്രം, ക്രിക്കറ്റിനായി നീ അത്രമേല്‍ സ്വയംസമര്‍പ്പിച്ചു, വിരാട് കോഹ്‌ലിയെ കുറിച്ച്‌ വികാരാധീനയായി അനുഷ്‌ക ശര്‍മ്മ