നിരത്ത് കാക്കാന്‍ നിര്‍മ്മിത ബുദ്ധി; ബെംഗളൂരു- മൈസൂരു പാതയിലെ വാഹനങ്ങളെല്ലാം യന്തിരന്റെ നിരീക്ഷണത്തില്‍; ഉടന്‍ തന്നെ ശിക്ഷയും രക്ഷയും; രാജ്യത്ത് ആദ്യം

രാജ്യത്ത് ആദ്യമായി ബെംഗളൂരു-മൈസൂരു ദേശീയപാതയില്‍ (എന്‍എച്ച് 275) നിര്‍മിത ബുദ്ധി (എഐ)സംവിധാനം നടപ്പാക്കാന്‍ ദേശീയപാത അതോറിറ്റി. അപകടങ്ങളും ഗതാഗതലംഘനങ്ങളും കുറയ്ക്കാനാണ് നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നത്.

ഇന്റലിജന്റ് ഹൈവേ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐഎച്ച്‌ഐടിഎംഎസ്) ആണു എഐ സംവിധാനം സജ്ജമാകുന്നത്. അപകടങ്ങളും ഗതാഗത ലംഘനങ്ങളും തല്‍സമയം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും ആംബുലന്‍സ് സേവനദാതാക്കളെയും അറിയിക്കാന്‍ ഇതിലൂടെ കഴിയും.

അപകടങ്ങള്‍ ഉണ്ടായാല്‍ കാലതാമസമില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വിലയ ഗുണം. റോഡുകളിലെ കുഴികള്‍, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാനും കഴിയും. ട്രാഫിക് നിയമലംഘനം കണ്ടെത്താന്‍ ഓരോ അരകിലോമീറ്ററിലും സിസിടിവി ക്യാമറകള്‍ ഉണ്ടാകും. കേന്ദ്രീകൃത കമാന്‍ഡ് സെന്ററില്‍ ഉടന്‍ തന്നെ വിവരങ്ങള്‍ ലഭ്യമാകും. ലെയ്ന്‍ തെറ്റിച്ചുള്ള ഓട്ടം, വേഗപരിധി, യു ടേണ്‍, വണ്‍വേ എന്നിവ തെറ്റിക്കല്‍ തുടങ്ങിയവ കണ്ടെത്തുന്നതിനൊപ്പം വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയാനും സാധിക്കും.

ബെംഗളൂരു-മൈസൂരു പാതയിലെ രണ്ടുടോള്‍ ബൂത്തുകളില്‍ വാഹനങ്ങളുടെ തിരക്ക് കുറയ്ക്കാന്‍ ആപ്പ് അധിഷ്ഠിത സംവിധാനവും ഉണ്ടാവും. കമാന്‍ഡ് സെന്ററില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ച് വാഹനങ്ങളെ വേഗത്തില്‍ കടത്തിവിടും. 118കിലോമീറ്റര്‍ പാതയില്‍ ശ്രീരംഗപട്ടണയിലും രാമനഗര ബിഡദിയിലുമാണ് ടോള്‍ ബൂത്തുകള്‍.

പാതയുടെ ഉദ്ഘാടനം ഫെബ്രുവരി അവസാനമാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ഉദ്ഘാടനത്തിന് മുന്നേ ബെംഗളൂരു-മൈസൂരു ദേശീയപാത (എന്‍ എച്ച് 275) കേന്ദ്ര സര്‍ക്കാര്‍ തുറന്നു കൊടുത്തിട്ടുണ്ട്. അറ്റകുറ്റപണികള്‍ അടക്കം പൂര്‍ത്തിയായ പാതയുടെ 90 ശതമാനം ഭാഗമാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഇതോടെ കേരള, കര്‍ണാടക ആര്‍ടിസികള്‍ മണിക്കൂറുകളാണ് ലാഭിക്കുന്നത്.

ഗതാഗതക്കുരുക്കില്‍ പെട്ട് പകല്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ ബസുകള്‍ മണിക്കൂറുകള്‍ വൈകുന്നത് പതിവായിരുന്നു. ദേശീയപാതയിലെ 6 വരിയായാണ് വികസിപ്പിച്ചത്. ഇതിനൊപ്പം 4 വരി സര്‍വീസ് റോഡുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. രാമനഗര, ചന്നപട്ടണ, മണ്ഡ്യ എന്നിവിടങ്ങളിലെ ബൈപാസ് റോഡുകള്‍ കൂടി തുറന്നതോടെ നഗരങ്ങളിലെ തിരക്കില്‍പെടാതെ വേഗത്തില്‍ എത്താന്‍ സാധിക്കുന്നുണ്ട്.

മലബാര്‍ മേഖലയിലേക്കും തെക്കന്‍ കേരളത്തിലേക്ക് വയനാട്, ഗൂഡല്ലൂര്‍ വഴിയുള്ള ബസ് സര്‍വീസുകളും ബെംഗളൂരു-മൈസൂരു പാതയിലൂടെയാണ് കടന്നുപോകുന്നത്. 117 കിലോമീറ്റര്‍ ദൂരം വരുന്ന പാതയിലൂടെ പൂര്‍ണതോതില്‍ ഗതാഗതം അനുവദിക്കുന്നതോടെ ഇരു നഗരങ്ങള്‍ തമ്മിലുള്ള യാത്രാസമയം ഒരു മണിക്കൂര്‍ 10 മിനിറ്റ് വരെ മതിയാകുമെന്നാണു കഴിഞ്ഞ ആഴ്ച റോഡിന്റെ പരിശോധനയ്ക്കെത്തിയ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത്. നിലവില്‍ ബെംഗളൂരുവിലെ കെങ്കേരി മുതല്‍ മണ്ഡ്യ നിദ്ദഘട്ട വരെയുള്ള ഭാഗത്ത് ഇരുവശങ്ങളിലേക്കും ഗതാഗതം അനുവദിച്ചിട്ടുണ്ട്.

രാവിലെ എത്തുന്ന ബസുകള്‍ അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നേരത്തെ എത്തുന്നുണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വെബ്സൈറ്റില്‍ ബസുകളുടെ സമയക്രമം ഉള്‍പ്പെടെ മാറ്റുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കും. ടോള്‍ പിരിവ് ആരംഭിക്കുമ്പോള്‍ ടിക്കറ്റ് നിരക്ക് കൂട്ടുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടില്ലെന്ന് കേരള ആര്‍ടിസി ബെംഗളൂരു കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.

മൈസൂരുബെംഗളൂരു 10 വരി ദേശീയപാതയില്‍ മണ്ഡ്യ നിദ്ദഘട്ട മുതല്‍ ബെംഗളൂരു വരെയുള്ള 56 കിലോമീറ്ററാണ് തുറന്നുകൊടുത്തത്. മൈസൂരുവില്‍ നിന്ന് ബെംഗളൂരു ഭാഗത്തേക്കുള്ള റോഡാണു തുറന്നത്. ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കുള്ള റോഡ് അടുത്ത മാസം ഗതാഗത യോഗ്യമാകുമെന്ന് ദേശീയ പാത അതോറിറ്റി (എന്‍എച്ച്എഐ) പ്രോജക്ട് ഡയറക്ടര്‍ ശ്രീധര്‍ പറഞ്ഞു. സര്‍വീസ് റോഡുകളുടെ നിര്‍മാണം വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകും.

117 കിലോമീറ്റര്‍ റോഡ് 2 ഘട്ടങ്ങളിലായാണ് സജ്ജമാക്കുക. കെങ്കേരി മുതല്‍ നിദ്ദഘട്ട വരെയുള്ള ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായി. നിദ്ദഘട്ട മുതല്‍ മൈസൂരു റിങ് റോഡ് ജംക്ഷന്‍ വരെയുള്ള 61.4 കിലോമീറ്റര്‍ ദസറയ്ക്ക് മുന്‍പ് തീര്‍ക്കും. രാജരാജേശ്വരിനഗര്‍ മെഡിക്കല്‍ കോളജ് മുതല്‍ കുമ്പളഗോഡ് വരെയുള്ള 4.5 കിലോമീറ്റര്‍ മേല്‍പാലം തയാറായി. രാമഗനഗര, ചന്നപട്ടണ, മണ്ഡ്യ എന്നിവിടങ്ങളില്‍ ബൈപാസ് റോഡുകളും നിര്‍മിച്ചു. പാത പൂര്‍ണമായി തുറന്നുകൊടുക്കുന്നതോടെ ബെംഗളൂരു മൈസൂരു യാത്രാസമയം ഒന്നര മണിക്കൂറായി ചുരുങ്ങും.

ബെംഗളൂരു മൈസൂരു യാത്രാസമയം കുറയുന്നതിന് പുറമെ കേരളത്തിന്റെ വടക്കന്‍മേഖലയിലുള്ളവര്‍ക്കും പാത ഗുണകരമാകും. . വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ബെംഗളൂരുവിലെത്താന്‍ പ്രധാനമായും ആശ്രയിക്കുന്ന പാതയാണിത്. കൂടാതെ ഗൂഡല്ലൂര്‍ വഴി ഊട്ടി, നിലമ്പൂര്‍, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവരും ഈ പാതയെയാണ് ആശ്രയിക്കുന്നത്. കൊല്ലേഗല്‍കോഴിക്കോട് ദേശീയപാത (766) യിലേക്ക് മൈസൂരുവില്‍ നിന്ന് റിങ് റോഡ് വഴി പ്രവേശിക്കാനും സാധിക്കും.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ