ഒറ്റുകൊടുത്തത് മുഖ്യമന്ത്രി പദത്തിന്; വിനോദ് താവ്ഡയെ ഒറ്റുകൊടുത്തത് ദേവേന്ദ്ര ഫഡ്നാവിസെന്ന് റിപ്പോര്‍ട്ടുകള്‍

തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ ഒറ്റുകൊടുത്തത് ദേവേന്ദ്ര ഫഡ്നവിസ് ആണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച അഞ്ച് കോടി രൂപയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ പിടിയിലാകുന്നത്.

ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരാണ് ഹോട്ടലില്‍ നിന്ന് പണവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ പിടികൂടിയത്.പല്‍ഖാര്‍ ജില്ലയിലെ വിരാറിലെ ഹോട്ടലില്‍ നിന്നാണ് വിനോദ് താവ്ഡയെ പിടികൂടിയത്. പണം നല്‍കാനുള്ളവരുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഡയറിയും വിനോദ് താവ്ഡയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍ സംഭവത്തിന് പിന്നില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കരങ്ങളാണ് പ്രവര്‍ത്തിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദേവേന്ദ്ര ഫഡ്‌നാവിസും വിനോദ് താവ്‌ഡെയും തമ്മിലുള്ള ശത്രുതയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബിജെപി പ്രവര്‍ത്തകരാണ് തങ്ങള്‍ക്ക് വിനോദ് താവ്‌ഡെ പണവുമായെത്തിയെന്ന വിവരം നല്‍കിയതെന്ന് ബഹുജന്‍ വികാസ് അഘാഡി നേതാവ് ഹിതേന്ദ്ര ഠാക്കൂര്‍ പറഞ്ഞിട്ടുണ്ട്.

വിവരം നല്‍കിയത് ദേവേന്ദ്ര ഫഡ്‌നാവിസ് ആണെന്നാണ് ബിജെപി വൃത്തങ്ങളും സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വംനല്‍കുന്ന മഹായുതി വിജയിച്ചാല്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് നേരത്തെ പ്രചരണങ്ങളുണ്ടായിരുന്നു. പിന്നാലെ എതിര്‍പ്പുകളെ തുടര്‍ന്ന് പ്രചരണം അവസാനിപ്പിക്കുകയായിരുന്നു.

ഫഡ്‌നാവിസിന് അവസരം നഷ്ടപ്പെട്ടാല്‍ വിനോദ് താവ്‌ഡെയാണ് അടുത്ത സാധ്യത. ഇത് ഒഴിവാക്കാനാണ് ഫഡ്‌നാവിസ് താവഡെയെ ഒറ്റുകൊടുത്തതെന്നാണ് വിവരം.

Latest Stories

ആ ക്ലൈമാക്‌സിനോട് എനിക്ക് എതിര്‍പ്പായിരുന്നു, ഇതും പറഞ്ഞ് പ്രിയദര്‍ശനുമായി വഴക്കുണ്ടായി: ജഗദീഷ്

ഗ്വാട്ടിമലയിലെ തോട്ടങ്ങള്‍ ഇലപ്പേനുകള്‍ കീഴടക്കി; ഏലംമൂടുകള്‍ പിഴുതുമാറ്റി മറ്റു വിളകള്‍ പരീക്ഷിക്കുന്നു; കോളടിച്ച് കേരളത്തിലെ കര്‍ഷകര്‍; സ്വപ്‌നവിലയായ 3500 മറികടക്കാന്‍ സുഗന്ധറാണി

റഷ്യയുടെ ആണവനയ മാറ്റം, പിന്നാലെ യൂറോപ്പില്‍ ആണവഭീതി! യുക്രെയ്ന്റെ തലസ്ഥാനത്തെ യുഎസ് എംബസി അടച്ചു; യുദ്ധത്തിന് തയ്യാറെടുക്കാൻ പൗരന്മാർക്ക് ലഘുലേഖകള്‍ നൽകി നാറ്റോ രാജ്യങ്ങൾ

എന്റെ പൊന്ന് കോഹ്‌ലി ഇങ്ങനെ ഹാർട്ട് അറ്റാക്ക് തരല്ലേ, എആർ റഹ്‍മാന് പിന്നാലെ ഞെട്ടിച്ച് നിഗൂഡ പോസ്റ്റുമായി സൂപ്പർതാരം; ആരാധകർക്ക് ഷോക്ക്

മോഹന്‍ലാല്‍ തിരിതെളിച്ചു, മലയാളസിനിമ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്ടിന് ശ്രീലങ്കയില്‍ തുടക്കം

അധ്യാപികയെ ക്ലാസില്‍ കയറി കൊലപ്പെടുത്തിയ പ്രതി പിടിയില്‍; ക്രൂര കൃത്യം വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന്

ആരോഗ്യ വകുപ്പിന്റെ റെയ്ഡ്; തൃശൂരിൽ പഴകിയ ഭക്ഷണത്തിന് 5 ഹോട്ടലുകൾക്ക് പിഴ, 21 ഹോട്ടലുകൾക്ക് നോട്ടീസ്

ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടര്‍ന്നേക്കും; കേന്ദ്ര സര്‍ക്കാര്‍ കാലവധി നീട്ടി നല്‍കുമെന്ന് റിപ്പോര്‍ട്ട്; ഉത്തരവിറങ്ങിയാല്‍ ചരിത്രം

നാലാം ഏകദിനത്തിലെ പൊരിഞ്ഞ അടി കിട്ടിയതിന് പിന്നാലെ ജെറാൾഡ് കോട്സിക്ക് അടുത്ത പണി, ശിക്ഷ നൽകി ഐസിസി; കാരണം ഇങ്ങനെ

'ആ വാക്കുകള്‍ വേദനപ്പിച്ചു'; കൈരളിയോട് ക്ഷമ ചോദിച്ച് ഷാജി കൈലാസ്