ഭഗത് സിംഗിന്റെ ചരമദിനത്തില്‍ പഞ്ചാബിന് പൊതുഅവധി പ്രഖ്യാപിച്ച് ഭഗവന്ത് മാന്‍

സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ ചരമദിനമായ മാര്‍ച്ച് 23ന് സംസ്ഥാനത്തിന് പൊതു അവധി പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. ഇനി എല്ലാ വര്‍ഷവും മാര്‍ച്ച് 23ന് പഞ്ചാബിന് അവധിയായിരിക്കും. നിയമസഭയില്‍ ഭഗത് സിങ്ങിന്റെയും ഡോ ബിആര്‍ അംബേദ്കറിന്റെയും പ്രതിമകള്‍ സ്ഥാപിക്കണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള പ്രമേയവും മുഖ്യമന്ത്രി അവതരിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ പര്‍താപ് ബജ്വയുടെ നിര്‍ദേശപ്രകാരം ‘ഷേര്‍-ഇ-പഞ്ചാബ്’ എന്നറിയപ്പെടുന്ന മഹാരാജ രണ്‍ജിത് സിങിന്റെ പേരും പ്രമേയത്തില്‍ ഉള്‍പ്പെടുത്തി.

ഭഗത് സിങ്ങിനെ ആരാധിക്കുന്ന ഭഗവന്ത് മാന്‍ അദ്ദേഹത്തോടുളള ബഹുമാനത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ഞ തലപ്പാവാണ് എപ്പോഴും അണിയാറുളളത്. ഭ?ഗവന്ത് മാന്‍ മാര്‍ച്ച് 16ന് സത്യപ്രതിജ്ഞ ചെയ്തത് ഭഗത് സിംഗിന്റെ ജന്മനാടായ ഖത്കര്‍ കാലാനില്‍ വെച്ചായിരുന്നു.

പഞ്ചാബിലെ ജനങ്ങള്‍ ‘ഭഗത് സിം?ഗിന്റെയും ബാബാ സാഹെബ് അംബേദ്കറിന്റെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എന്നോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു’ എന്നായിരുന്നു സത്യപ്രതിജ്ഞക്ക് ശേഷം ഭഗവന്ത് മാന്‍ പറഞ്ഞത്. ഫെബ്രുവരി 20 ന് നടന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി വന്‍ വിജയം നേടിയിരുന്നു. 117 സീറ്റുകളില്‍ ആം ആദ്മി 92 സീറ്റുകള്‍ നേടിയിരുന്നു.

Latest Stories

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍